കെ എം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് എൽ ഡി എഫ് വാഗ്ദാനം  ചെയ്തിരുന്നുവെന്ന് കേരള കോൺഗ്രസ്സ്  മുഖപത്രം  പ്രതിച്ഛായ. ഈ വാഗ്ദാനം നിരസിച്ചതിന്റെ പ്രതിഫലമാണ് ബാർ കോഴക്കേസ് എന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുഖപ്രസംഗത്തിൽ പ്രതിച്ഛായയുടെ കണ്ടെത്തൽ ആന്നെന്നും അതിനെ തള്ളിക്കളയുന്നില്ലെന്നും കെ എം മാണി വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് മന്ത്രി ജി സുധാകരൻ നടത്തിയ പ്രസ്ഥാവനയുടെ ചുവട് പിടിച്ചായിരുന്നു പ്രതിച്ഛായയിലെ മുഖപ്രസംഗം. സുധാകരന്റെ പ്രസ്താവന ദുരുദ്ദേശ പരം  അല്ല. മുഖ്യ മന്ത്രി പദം നിരസിച്ചതിന്റെ പ്രതിഫലമായിരുന്നു ബാർകോഴ കേസ്. ബാർ കോഴക്കേസ് മുൻ നിർ ത്തി പ്രതിപക്ഷം സമരം നടത്തിയത് പ്രതിപക്ഷ ധർമ്മത്തിന്റെ ഭാഗമാ യിരുന്നു എന്ന ന്യായീകരണവും പ്രതിച്ഛായ മുന്നോട്ട് വയ്ക്കുന്നു .SCOLERSയു ഡി എഫിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാനാണ് കെ എം മാണി ശ്രമിച്ചത്. എന്നാൽ മാണിയെ  വീഴ്ത്താൻ കോൺഗ്രസ്സിലെ ചില  നേതാക്കൾ ശ്രമിച്ചുവെന്നാണ് മുഖപ്രസംഗം ആരോപിക്കുന്നത്. മണിയെ പിന്തുണച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തു വന്നതിന്റെ തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വിജില ൻസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ലേഖനം ആരോപി ക്കുന്നു.kerla congress mഇത്രയധികം പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ഒരു രാഷ്ട്രീയ നേതാവും കേരളത്തിൽ ഇല്ലന്നും കെ എം മാണിയുടെ നെഞ്ചിൽ കഠാരയിറക്കിയവ ർക്ക് മാപ്പില്ലെന്നും മുഖപ്രസംഗം പറയുന്നു. എന്നാൽ പ്രതിച്ഛായയിലെ ലേഖനം എഡിറ്റോറിയൽ ബോർഡിന്റെ കണ്ടെത്തൽ ആണെന്നും അത് തള്ളിക്കളയുന്നില്ലെന്നും കെ എം മാണി വ്യക്തമാക്കി. മുഖ്യമന്ത്രി പദം തേടി ആരുടെയും പുറകേ പോയില്ല.

ചർച്ചക്കായി ആരെയും ചുമതല പ്പെടുത്തിയിട്ടില്ലെന്നും മാണി പറഞ്ഞു. കോൺഗ്രസ്സിനെ രൂക്ഷമായി വിമർശിച്ചും ഇടത് മുന്നണിയെ പിന്തുണ ച്ചും എഴുതിയ ലേഖനത്തെ മാണി പിന്തുണയ്ക്കുന്നതോടെ കേരളാ കോൺഗ്രസ്സിന്റെ എൽ ഡി എഫ് പ്രവേശനം ഉടൻ ഉണ്ടാകുമെന്ന സൂച നകൾ ബലപ്പെടുകയാണ്.