st.josephപള്ളിക്കത്തോട് മൈലാടിക്കരയിലെ ഉപയോഗശൂന്യമായ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. കാഞ്ഞിരം മലയിക്കേരിൽ ജോർജിന്‍റെ മകൻ അഭിജിത്തിനെ (24)യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്തിന്‍റെ സുഹൃത്ത് പള്ളിക്കത്തോട് മൈലാടിക്കര നന്തികാട്ട് ജിജോ ജോർജിനെ(25) പാന്പാടി സിഐ സാജു വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. murder_pallikathode 1
കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.AKKARAPALLY
കാഞ്ഞിരത്തെ വീട്ടിൽനിന്നു പിതാവ് ജോർജിനും മാതാവ് പൊന്നമ്മയ്ക്കുമൊപ്പം പള്ളിക്കത്തോട് മൈലാടിക്കര പള്ളിയിലെ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്നു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.murder pallikathode 14പോലീസ് നടത്തിയ അന്വേഷണത്തിൽ ജിജോയ്ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്‍റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ് ഷോപ്പിൽനിന്നു മദ്യവും വാങ്ങിയാണ് ഇരുവരും പോയതെന്നും പള്ളിക്കത്തോട് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നു ജിജോയെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ചോദ്യംചെയ്തപ്പോഴാണു കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.murder pallikathode 16ജിജോയുടെ കാമുകിയായിരുന്ന പെണ്‍കുട്ടിയും അഭിജിത്തും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഈ ബന്ധം തകർക്കുന്നതിനു വേണ്ടിയാണ് ജിജോ അഭിജിത്തിനെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു നിർദേശിച്ചു ജിജോ അഭിജിത്തുമായി സ്വന്തം വീട്ടിലെത്തുകയായിരുന്നു. ഇവിടെയിരുന്നു മദ്യപിച്ച ഇരുവരും പുറത്തിറങ്ങി. അഭിജിത്തിനു കൂടുതൽ മദ്യം ജിജോ നൽകിയിരുന്നു.murder pallikathode 12മദ്യലഹരിയിൽ അബോധാവസ്ഥയിലായ അഭിജിത്തിനെ സമീപത്തെ കിണറ്റിലേക്കു തള്ളിയിടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അഭിജിത്തിനെ വിളിച്ച ജിജോയുടെ ഫോണ്‍ കോളുകളും മൊഴിയും കേസിൽ നിർണായക തെളിവാകുമെന്നും പോലീസ് പറഞ്ഞു. താൻ പള്ളിയിൽ വച്ചാണ് അഭിജിത്തിനെ കണ്ടതെന്നായിരുന്നു ജിജോയുടെ മൊഴി.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കും.murder pallikathode 15 murder pallikathode 13കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോൻ, പള്ളിക്കത്തോട് എസ്ഐ അനിൽകുമാർ, ഷാഡോ പോലീസുകാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരുമായ അഭിലാഷ്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.murder pallikathode 18 murder pallikathode 17akjm