st.josephഎരുമേലി : ചപ്പുചവറിന് തീയിട്ടത് ചവറുകൂനയ്ക്കടുത്ത് .  കാറ്റ് വീശിയടിച്ചതോടെ പടർന്ന തീ ചവറുകൂനയെ വിഴു ങ്ങിയതിനൊപ്പം തൊട്ടടുത്ത ഉണങ്ങിയ മുളമരത്തിലൂടെ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിലേക്ക് പടർന്നു .  ഇത് കണ്ട് തീയണയ്ക്കാനായി  ട്രാൻസ്ഫോർമറിലേക്ക് വെളളം ഒഴിച്ച വീട്ടമ്മയ്ക്ക് വൈദ്യുതാഘാതമേറ്റതിനൊപ്പം തീപൊ ളളലുമേറ്റു . ശരീരത്ത് 25 ശതമാനത്തിലേറെ പൊളളലേറ്റ വീട്ടമ്മ കോട്ടയം തെളളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . കഴിഞ്ഞ ദിവസം മുക്കൂട്ടുതറക്കടുത്തുണ്ടായ സംഭവമാണിത് . fire_erumely
വേനൽ രൂക്ഷമായതോടെ കരിയിലകളും ഉണങ്ങിയ ചപ്പുചവറുകളും തീയിടുന്നതിൽ പലരും കാട്ടുന്ന അശ്രദ്ധ വൻ തീപിടുത്തമായി മാറുകയാണെന്ന് കാഞ്ഞിരപ്പളളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പറയുന്നു . കാട്ടുതീ വ്യാപക മായതിന് പിന്നാലെ നാട്ടിലും തോട്ടം മേഖലകളിലും തീപിടുത്തം പതിവാകുകയാണ് . തീയണക്കാൻ ജലക്ഷാമം പ്രയാസം സൃഷ്ടിക്കുന്നുമുണ്ട് .  എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് സ്വകാര്യ സ്ഥലത്ത് ഒന്നര ഏക്കറോളം പറമ്പിലുണ്ടായ തീപിടുത്തവും ചവറിന് തീയിട്ടതിൽ നിന്നായിരുന്നു . കഴിഞ്ഞ ദിവസം ശ്രീനിപുരത്ത് ഒരു നിർധന കുടുംബത്തിൻറ്റെ ഷെഡ് തീപിടുത്തത്തിൽ ചാമ്പലായി . ചവറിന് തീയിട്ടതിലെ അബദ്ധം കൊണ്ടുചെന്നെത്തിച്ചത് വൻതീപിടുത്തത്തിൽ . ഒന്നര ഏക്കർ പറമ്പാണ് തീപിടുത്തത്തിനിരയായത് .fire_erumelyഇന്നലെ ഉച്ചയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് ചരള റോഡിന് സമീപമാണ് സംഭവം . കൃഷിയും മരങ്ങളുമില്ലാതെ തുറസായ പ്രദേശമായിരുന്നതിനാൽ തീപിടുത്തം കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയില്ല .വേനൽചൂടും കാറ്റും മൂലം തീ വ്യാപിക്കുകയായിരുന്നു . റാന്നി , കാഞ്ഞിരപ്പളളി ഫയർഫോഴ്സുകളിലെ മൂന്ന് യൂണിറ്റുകളെത്തിയാണ് തീയണച്ചത് .പോലിസും സ്ഥലത്തെത്തി . രണ്ട് സ്വകാരൃ വ്യക്തികളൂടേതാണ് തീപിടുത്തമുണ്ടായ സ്ഥലങ്ങൾ .mes
കഴിഞ്ഞയിടെ ചെറുവളളി എസ്റ്റേറ്റിൽ മൂന്ന് സ്ഥലത്താണ് ഒരേ സമയം തീപിടുത്തമുണ്ടായത് . കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടക്കയത്ത് ടിആർ ആൻഡ് ടി എസ്റ്റേറ്റിലും പാലാ വലവൂരിലും വൻതോതിലാണ് തീപിടുത്തമുണ്ടായത് . കഴിഞ്ഞ യിടെ എരുമേലിയിലെ പാണപിലാവ് വനമേഖലകളിലും ദിവസങ്ങളോളം കാട്ടുതീ തുടർച്ചയായി മാറിയിരുന്നു . കാഞ്ഞി രപ്പളി ,റാന്നി ,ഫയർഫോഴ്സ് നിലയങ്ങൾ വേനലായതോടെ ദിവസവും തീയണക്കൽ യജ്ഞത്തിലാണ് . ചവറുകൾ കത്തിക്കുന്നതും വീടുകളിൽ പാചകവാതകവും ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുമ്പോഴും  മുൻകരുതലും ശ്രദ്ധയും  പുലർത്തണമെന്ന് ഫയർഫോഴ്സ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു .fire_class
മണൽ , വെളളം നനച്ച ചാക്ക് എന്നിവ തീ കെടുത്താൻ സഹായിക്കും . വൈദ്യുതി ഉപകരണങ്ങൾ മൂലം അപകടമുണ് ടായാൽ വൈദ്യുതി വിച്ഛേദിക്കാൻ ആദ്യം ശ്രമിക്കണം . വനങ്ങളിൽ കാട്ടൂ തീ തടയാനായി  പച്ചിലകമ്പുകൾ കൊ ണ്ട് തല്ലിക്കെടുത്തുവാനോ  മണൽ വാരിയിടാനോ ശ്രമിക്കണം . ഫയർ വാച്ചർമാരുടെ കുറവ് മൂലം വനസംരക്ഷ ണസമിതിയും ഇക്കോ ഡവലപ്പ്മെൻറ്റ് കമ്മറ്റിയും ചേർന്ന് വനാതിർത്തികളിൽ ഫയർ ലൈൻ തെളിക്കൽ നടത്തുകയാണ് . വനമേഖലകളിലെ ജനവാസ പ്രദേശങ്ങളിലെ നാട്ടുകാരെ പങ്കെടുപ്പിച്ച് പരിശീലന ക്ലാസുകൾ നൽകി വരികയാണെന്നും പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ചർ രതീഷ് പറഞ്ഞു . AKJM new