st.josephകാഞ്ഞിരപ്പള്ളി:ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാല പുളിമാവില്‍ സ്ഥാപിക്കുന്നതിന് എക്‌സൈസ് ഡെപ്യൂ ട്ടി കമ്മീഷണര്‍ നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്യുന്നതു വരെ സമരം തുടരുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാ ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റോയ് മാത്യു വടക്കേല്‍ അറിയിച്ചു. മദ്യശാല സ്ഥാപിക്കാന്‍ സ്ഥലവും കെട്ടിടവും വാടകയ്ക്ക് നല്‍കാന്‍ സ്ഥലമുടമ കോര്‍പ്പറേഷന് നല്‍കി അനുമതി പത്രം പിന്‍വലിച്ചതായും സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. bevco
എന്നാല്‍ എക്‌സൈസ് കമ്മീഷണര്‍ അനുവദിച്ചു നല്‍കിയ ലൈസന്‍സ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. എന്നാല്‍ പുളിമാവി ലെ ജനവികാരം മാനിച്ച് മദ്യവില്‍പ്പന ശാല നിലവില്‍ പ്രവര്‍ത്തിക്കുന്ന ടൗണില്‍ താല്‍ക്കാലികമായി തുടരാന്‍ എക്‌സൈ സ് വകുപ്പ് അനുമതി നല്‍കുകയും ചെയ്തു. പുതിയ സ്ഥലം കണ്ടെത്തി ലൈസന്‍സിന് അപേക്ഷിക്കേണ്ടത് ബവ്‌റിജസ് കോര്‍പ്പറേഷനാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. biveraje 4 copyമദ്യവില്‍പ്പന ശാല പുളിമാവിലേക്ക് മാറ്റുവാനുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കത്തിന് നിയമസാധുതയില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. കെട്ടിട വാടക ഉടമ്പടി രജിസ്റ്റര്‍ ചെയ്യാതെയും കെട്ടിടം കൈവശം ലഭിക്കാതെയുമാണ് കോര്‍പ്പറേഷന്‍ ലൈസന്‍സ് നേടിയെടുത്തതെന്ന് ഇവര്‍ ആരോപിച്ചു. ജനവാസ കേന്ദ്രത്തിലേക്ക് മദ്യവില്‍പ്പന ശാല മാറ്റുവാന്‍ തീരുമാനി ച്ചനെതിരെ നടത്തുന്ന സമരം എട്ടാം ദിവസത്തിലെത്തി. ഉത്തരവ് പിന്‍വലിച്ച് രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.biveraje 1 copy
മദ്യവില്‍പ്പനശാല സ്ഥാപിക്കുവാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന രാപകല്‍ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനവികാരം മാനിച്ച് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി മദ്യശാല പുളിമാവില്‍ നിന്നും ഒഴിവാ ക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളോട് ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധ സമ്മേളത്തില്‍ സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റോയി വടക്കേല്‍ അധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എം.പി, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാ രായ ഷക്കീലാ നസീര്‍, ജോളി ഡോമിനിക്ക്, ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ പി.എ.ഷെമീര്‍, റോസമ്മ ആഗസ്തി,ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീനാ ജോബി, ഷീലാ തോമസ്, ജോഷി അഞ്ചനാട്ട്, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ബെന്നി ജേക്കബ്, ദേവസ്യാച്ചന്‍ ചെറുവള്ളി, ബിജു ചക്കാല, ജമാല്‍ പാറയ്ക്കല്‍, അബ്ദുള്‍ ഫത്താഹ്, ഒ.എം.ഷാജി, സുജിത്ത് ബീമാസ് ,എം.കെ.ഷെമീര്‍ ,പി.പി.എ സലാം, കെ.പി.അജു, റസിലി തേനംമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.akjm