കാഞ്ഞിരപ്പള്ളി: നല്ല സമറയാന്‍ ആശ്രമത്തില്‍ നടത്തിയ കരനെല്‍ കൊയ്ത്ത് ഉത്സവം നാടിന് ആഘോഷമായി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് നല്ല സമറായന്‍ ആശ്രമത്തിലാണ് ചൊവ്വാഴ്ച കൊയത്ത് ഉത്സവം നടന്നത്. നല്ല സമറായന്‍ ആശ്രമത്തിലെ അന്തേവാസി കളും പൊന്‍കുന്നം ആശാനിലയം സ്പ്യെല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കൃഷി നടത്തിയത്. കാഞ്ഞിരപ്പള്ളി കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാ യിരുന്നു കൃഷിയുടെ പരിചരണം. ഓഗസ്റ്റിലാണ് കരനെല്‍കൃഷി ആരംഭിച്ചത്.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളാണ് നല്ല സമറായന്‍ ആശ്രമത്തില്‍ അന്തോവാസികളായിട്ടുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് പിന്നീട് കൃഷിയിടത്തിലെ ജോലികള്‍ നോക്കിയിരുന്നത്. കൊയ്ത്തുപാട്ടും വാദ്യമേളവും ഉയര്‍ന്നതോടെ കൊയ്ത്തു ഉത്സവം നാട്ടുകാര്‍ക്കും പുതിയ അനുഭവമായി.മാനസീക രോഗികളായ സ്ത്രീകളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി 1998 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന നല്ല സമറായന്‍ ആശ്രമത്തില്‍ 142 അന്തേവാസികളാണ് ഉള്ളത്.
ആശ്രമ പരിസരത്തായി ഏഴേക്കറോളം സ്ഥലത്ത് വിവിധ കൃഷികളും നടത്തി വരുന്നു. പൂര്‍ണ്ണമായും ജൈവ കൃഷി രീതിയാണ് തുടര്‍ന്ന് പോകുന്നത്. പഴ-പച്ചക്കറി കൃഷി, മത്സ്യ കൃഷി, ഔഷധ സസ്യതോട്ടം തുടങ്ങിയവയും ഇവിടെ നടത്തുന്നുണ്ട്. കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. 
കാഞ്ഞിരപ്പള്ളി കൃഷി ഓഫീസര്‍ ആമുഖ പ്രഭാഷണം നടത്തി. ജൈവ പച്ചക്കറി തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. ജൈവ പച്ചക്കറിയുടെ വിപണന വിതരോദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി നിര്‍വഹിച്ചു. കൃഷി ഭവന്‍ അസി.ഡയറക്ടര്‍ സജി മോന്‍ വര്‍ഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. ആശ്രമം ഡയറ്കടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാനിലയം സ്പെഷ്യല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിറ്റി എസ്.സി.ജെ.ജി, ജോഷി അഞ്ചനാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.