എരുമേലി: കളിയും ചിരികളുമില്ലാത്ത ലോകത്തിലേക്ക് അന്‍സില്‍ മടങ്ങി. സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രയാക്കി തങ്ങളുടെ പ്രിയ കൂട്ടുകാരനെ. തുടര്‍ച്ചയായുണ്ടായ കടുത്ത തലവേദനയെ തുടര്‍ന്ന് കഴിഞ്ഞയിടെയാണ് അന്‍സിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നില വഷളായി തലച്ചോറിലേക്ക് രോഗം വ്യാപിച്ചതോടെ വെന്റ്റിലേറ്ററിന്റ്റെ സഹായത്തോടെ ചികിത്സ തുടര്‍ന്നെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച്ചയാണ് അന്‍സില്‍ മരണമടഞ്ഞത്. എരുമേലി സെന്റ് തോമസ് എച്ച.എസ്. എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അന്‍സില്‍.

സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായ നൂറുകണക്കിന് സുഹൃത്തുക്കളുണ്ടായിരുന്ന പഠനത്തിലും കളികളിലും സമര്‍ത്ഥനായി രുന്ന 16 കാരനായ അന്‍സിലിന്. മാതാപിതാക്കള്‍ക്കും അനിയനും ബന്ധുക്കള്‍ക്കും  സുഹൃത്തുക്കള്‍ക്കുമെല്ലാം ഇനി അന്‍സില്‍ കണ്ണീരുണങ്ങാത്ത നൊമ്പരമായ ഓര്‍മ മാത്രം.

അകാലത്തില്‍ പൊലിഞ്ഞ അന്‍സിലിന്റെ വിയോഗം ആര്‍ക്കും വിശ്വസിക്കാനാവുമായിരുന്നില്ല. കോണ്‍ഗ്രസ് നേതാവും എരുമേലി മഹല്ല് ജമാഅത്ത് കമ്മറ്റിയംഗവുമായ എരുമേലി പാടിക്കല്‍ അന്‍സാരിയുടെ മകനാണ് അന്‍സില്‍. മാതാവ്: നിഷാന, ഏക സഹോദരന്‍ അസ്‌ലം. നൈനാര്‍ ജുമാ മസ്ജിദില്‍ കബറടക്കം നടത്തി.mery queens may parish hall