എരുമേലി : കൃഷിചെയ്യാന്‍ പറമ്പ് മാത്രമല്ല ഉറച്ച മനസും മികച്ച കൃഷിരീതിയും വേ ണം. എരുമേലിയുടെ കിഴക്കന്‍ മേഖലയായ പമ്പാവാലിയിലെ ഇരുപതോളം കര്‍ഷകരു ടെ ആ ഉറപ്പിന്റ്റെ പേരാണ് സകാല്‍. വിഷരഹിതമായ സമ്പൂര്‍ണ ജൈവ സമ്മിശ്ര കൃഷി രീതിയിലൂടെ ഒരു പറമ്പില്‍ എല്ലാം വിളയിക്കുന്നെന്ന് മാത്രമല്ല ഓണമെത്തുന്നതിന് മു മ്പെ ആദ്യ വിളവെടുക്കാനുമായി. ഓണമടുത്തതോടെ പാകമായികഴിഞ്ഞിരിക്കുകയാണ് അടുത്ത വിളവ്. ഒപ്പം ഏതാനും വര്‍ഷത്തിനകം മാസം തോറും മുടങ്ങാതെ വരുമാനം നേടിത്തരുന്ന വിവിധതരം ഫലങ്ങളുടെ മരങ്ങളും ഈ കൃഷിയില്‍ തന്നെ വളര്‍ത്തിക്കൊ ണ്ടിരിക്കുന്നു. 
മൂക്കന്‍പെട്ടി സ്വദേശിയായ പുത്തന്‍വീട്ടില്‍ സകാലിന് പണി കരാറെടുത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കലാണെങ്കിലും പെരുമയും ബഹുമതിയും കിട്ടിയതത്രയും കൃഷിയിലാണ്. മാതൃ കാ കര്‍ഷകന്‍ അവാര്‍ഡ് നേടിയ സകാല്‍ ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല കൃഷി. കൂടെ ഇരുപതോളം കര്‍ഷകരുണ്ട്. നിലക്കടലയും കാരറ്റുമൊക്കെ ഇവിടെ വളരുമെന്ന് കൃഷി യില്‍ അദ്ഭുതംകാട്ടിയതാണ് സകാല്‍. സ്വന്തം പറമ്പുകള്‍ കൂടാതെ പാട്ടത്തിനെടുത്തുമാ ണ് കൃഷിയിടങ്ങളെ അദ്ധ്വാനവും മികച്ച കൃഷിരീതിയുംകൊണ്ട് ഇവര്‍ സമ്പന്നമാക്കി ക്കൊണ്ടിരിക്കുന്നത്. എല്ലാ കൃഷിയിടങ്ങളിലും സകാല്‍ ആണ് നേതൃത്വം. പലതരം വാഴ ക്കുലകള്‍, ഓരോ പച്ചക്കറി ഇനങ്ങളുടെയും വിവിധ തരം വിളകള്‍, ഇവയുടെയെല്ലാം ഒപ്പം വളര്‍ന്നുകൊണ്ടിരിക്കുന്ന വിവിധ തരംഫലവൃക്ഷങ്ങളുടെ തൈകള്‍.

ഓരോ കൃഷിയിടത്തിലും ഇങ്ങനെ വ്യത്യസ്തതയുടെ കാഴ്ചയാണുളളത്. തെങ്ങ്, കമു ക്, കൊക്കോ, ജാതി, കാപ്പി, മാവ്, പ്ലാവ്, കടപ്ലാവ്, കുരുമുളക്, റംബുട്ടാന്‍, സീതപ്പഴം, അത്തി, മാങ്കോസ്റ്റിന്‍ തുടങ്ങിയവക്കൊന്നും കാര്യമായ പരിചരണവും അദ്ധ്വാനവും ന ല്‍കേണ്ടി വരുന്നില്ല. പച്ചക്കറികളും നാടന്‍ വിളകളും കൃഷി ചെയ്യുന്നതിനൊപ്പമാണ് ഇവയെല്ലാം വളരുന്നത്. ഒരു കൃഷിയിലെ വിളവ് അവസാനിക്കുമ്പോള്‍ അടുത്ത കൃഷി യിറക്കുന്നത് വരെയുളള മാസങ്ങളുടെ ഇടവേളയിലും കര്‍ഷകന് വരുമാനം കിട്ടുന്ന വി വിധയിനം കാര്‍ഷികവിളകള്‍ സുലഭമാക്കുന്ന കൃഷിരീതിയാണ് പ്രധാന പ്രത്യേകത. ചേന, ചേമ്പ്, കപ്പ, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നതിന് കെട്ടിട നിര്‍മാണത്തിനെന്ന പോലെ പ്രത്യേകമായി പ്ലാന്‍ തയ്യാറാക്കുമെന്ന് സകാല്‍ പറ യുന്നു.

ആദ്യം സ്ഥലം ഒരുക്കലാണ്. ഒപ്പം തന്നെ പ്ലാനും തയ്യാറാകും. ഓരോ വിളകളും എവിടെ യായിരിക്കണമെന്ന് പ്ലാനിലുണ്ട്. ഓരോ കൃഷിയുടെയും സീസണും ഉല്‍പാദന കാലവും പരിചരണ രീതികളും അടിസ്ഥാനമാക്കിയാണ് പ്ലാന്‍ തയ്യാറാക്കുന്നത്. തുടര്‍ന്ന് ടൈംടേ ബിള്‍ റെഡിയാകും. മണ്ണൊരുക്കല്‍, തൈ നടീല്‍, വിത്ത് പാകല്‍, വളമിടീല്‍, രോഗപ്രതി രോധം, തുടങ്ങിയവയൊക്കെ ടൈംടേബിള്‍ പ്രകാരമാണ്. കൃഷി ആരംഭിക്കുന്നതിന് മു മ്പെ ദീര്‍ഘകാലാടിസ്ഥാനത്തിലുളള പദ്ധതിയും രൂപരേഖയും കൃഷിയിലൂടെ സ്ഥിരവരു മാനം നേടിത്തരാനാണ് സഹായിക്കുന്നത്. സ്ഥലം കുറവാണെങ്കിലും കൃഷിയിലൂടെ ലക്ഷ ങ്ങള്‍ വരുമാനമായെത്തും.

വിളകളെ നശിപ്പിക്കുന്ന രോഗങ്ങളാണ് പലയിടങ്ങളിലും കര്‍ഷകര്‍ നേരിടുന്ന വെല്ലുവി ളിയെങ്കില്‍ ഇവിടെ അത് പ്രശ്‌നമേയല്ലെന്ന് സകാല്‍ പറയുന്നു. ടൈംടേബിള്‍ രീതിയില്‍ പരിചരണം നടത്തിയാല്‍ രോഗങ്ങളെത്തില്ല. ആ ടൈംടേബിള്‍ മറ്റൊന്നുമല്ല പൂര്‍വിക കര്‍ഷക തലമുറ പകര്‍ന്ന നാട്ടറിവുകളാണെന്ന് അഭിമാനത്തോടെ ഇവര്‍ പറയുന്നു. ആ വശ്യക്കാര്‍ക്ക് വീടുകളില്‍ അടുക്കളത്തോട്ടമായി ജൈവ പച്ചക്കറി കൃഷി നടത്തിക്കൊടു ക്കാനും പറമ്പുകള്‍ കൃഷി ചെയ്ത് വിളവാക്കി നല്‍കാനുമുളള പദ്ധതികള്‍ ആരംഭിച്ചിട്ടു ണ്ടെന്ന് സകാല്‍ പറഞ്ഞു.
 സകാല് – Mob9745438175