എരുമേലി : മൂന്ന് ദിവസമായി തിമിർത്ത് പെയ്തുകൊണ്ടിരുന്ന മഴക്ക് അൽപം ശമന മായത് ഇന്നലെ. ഈ വർഷം മഴ കുറവാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പി ന്നാലെയാണ് തോരാതെ പെയ്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. തോടു കളിലും നദികളിലും കുത്തിയൊലിച്ച് മലവെളളമൊഴുകിയതോടെ ഏറെക്കുറെ മാലി ന്യങ്ങളും ഒഴുകിപ്പോയി.

മണിമല, പമ്പ, അഴുത നദികളുടെ തീരങ്ങളിലെ കൃഷിയിടങ്ങൾ വെളളത്തിൽ മുങ്ങി. എരുമേലി വലിയതോട് കരകവിയുന്ന സ്ഥിതിയിലേക്കെത്തിയിരുന്നു. റോഡിൻറ്റെ പല ഭാഗങ്ങളിലും വെളളക്കെട്ട് ആയതോടെ വാഹനയാത്ര അപകട സാധ്യതയിലാണ്. എരുമേലി പേട്ടക്കവല റോഡിൽ വൈദ്യതി പോസ്റ്റുകൾ മാറ്റി ഉയരമേറിയ കേഡർ പോസ്റ്റുകൾ സ്ഥാപിക്കുന്നതുൾപ്പടെ ഇൻസുലേറ്റഡ് കേബിൾ ലൈൻ വലിക്കുന്ന ജോലികൾ മഴ മൂലം ടസപ്പെട്ടു.