കോരുത്തോട് : കൈവരികള്‍ വെള്ളത്തിലായി. മന്നം പാലത്തില്‍ കാല്‍ നടയാത്രക്കാരെ കാത്തിരിക്കുന്നത് അപകടക്കെണി. വാഹനങ്ങള്‍ കടന്നു പോകുന്നതിനൊപ്പംതന്നെ പാലത്തിലൂടെ അരികു ചേര്‍ന്നു കാല്‍നടയാ ത്രക്കാര്‍ ഭീതിയോടെയാണു കടന്നുപോകുന്നത്.പതിറ്റാണ്ടുകള്‍ പഴക്കമു ള്ള പാലത്തിനു ബലക്ഷയം ഉള്ളതായും നാട്ടുകാര്‍ പറയുന്നു.

മുണ്ടക്കയം കോരുത്തോട്റോഡില്‍ യാത്രാ മാര്‍ഗങ്ങള്‍ തുടങ്ങിയതു മുതല്‍ നിലനില്‍ക്കുന്ന പാലമാണു മന്നം പാലം.ഇതിന്റെ കൈവരികള്‍ കാലപ്പഴക്കത്താല്‍ ഓരോന്നായി നശിക്കുകയായിരുന്നു. ഇപ്പോള്‍ പാല ത്തിന്റെ ഒരുവശത്തെ കൈവരികള്‍ പൂര്‍ണമായും നശിച്ചു. സ്‌കൂള്‍ കുട്ടികള്‍ അടക്കം ഒട്ടേറെ യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.

കൈവരികള്‍ സ്ഥാപിക്കണമെന്നു പഞ്ചായത്ത് അധികൃതരും നാട്ടു കാരും അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയായിട്ടില്ല. പ്രധാന ശബരിമല തീര്‍ഥാടന പാതയിലെ റോഡാണ് കോരുത്തോട് – കുഴിമാവ് – കാളകെട്ടി സംസ്ഥാനപാത.

ശബരിമല തീര്‍ഥാടനകാലത്ത് നൂറുകണക്കിനു വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. മാസങ്ങള്‍ക്കു മുന്‍പു ബസിന്റെ വാതില്‍ തട്ടി യാത്രക്കാരി പാലത്തില്‍നിന്നു വീണ സംഭവവും ഉണ്ടായിരുന്നു. സ്‌കൂ ള്‍ സമയത്തു വിദ്യാര്‍ഥികള്‍ കൂട്ടംകൂടി പാലത്തിലൂടെ നടന്നു പോകുന്ന തിനൊപ്പം വാഹനങ്ങളും കടന്നുപോകുന്നത് അപകടസാധ്യത വര്‍ധിപ്പി ക്കുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിക്കുകയും കൈവരികള്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.