കാഞ്ഞിരപ്പള്ളി : കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റായി എ എം മാത്യു ആനിത്തോട്ടം തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ യും വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയുടെയും അടുത്ത അനുയായിയാണ് 57 കാരനായ എ.എം. മാത്യു.

പിന്തുണക്കാന്‍ ആരുമില്ലത്തതിനാല്‍ മൂന്നു പതിറ്റാണ്ട് നിയോജകമണ്ഡലം പ്രസിഡ ന്റായിരുന്ന ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളത്തിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം കൊടുങ്ങുരില്‍ നടന്ന കേരള കോണ്‍ഗ്രസ്- എം തെരഞ്ഞെടുപ്പിലാണ് ഒരാള്‍ പോലും പിന്തണുക്കാന്‍ ഇല്ലാതെ സ്ഥാനം ഒഴിയേണ്ടി വന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതല വഹിച്ചിരുന്നു ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം. നിലവില്‍ കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. 2005 മുതല്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെ ടുപ്പില്‍ ജോര്‍ജ് വര്‍ഗീസ് മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ രണ്ടു തെരഞ്ഞെടുപ്പി ലും ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം പരാജയപ്പെടുകയായിരുന്നു. യുഡിഎഫിന് മറ്റ് തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂര്യപക്ഷം നല്‍കിയിരുന്ന വാര്‍ഡിലാണ് ദയനീയ പരാജയം നേരിട്ടത്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സിപിഎമ്മിലെ വി.എന്‍. രാജേ ഷിനോട് പരാജയപ്പെട്ടതോടെ മത്സര രംഗത്ത് നിന്നും പിന്നീട് പിന്‍വാങ്ങുകയായിരു ന്നു. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ വാര്‍ഡുകളില്‍ സമാനാമായ ഗതികേടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളത്തിനെ പ്രചരണത്തിന് ഇറക്കരുതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ അടുത്ത ആളെന്ന പേരിലായിരുന്നു പാര്‍ട്ടി യില്‍ പിടിമുറുക്കിരുന്നത്. എന്നാല്‍, കാഞ്ഞിരപ്പള്ളി മേഖലയിലെ പല പാര്‍ട്ടി പ്രവര്‍ ത്തകര്‍ക്കും കടുത്ത വിയോജിപ്പായിരുന്നു ജോര്‍ജ് വര്‍ഗീസ് പൊട്ടകുളത്തിനോട്.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതോടെ പലയിടങ്ങളിലും മധുര വിതരണവും നടന്നതായി പറയപ്പെടുന്നു. തന്റെ വിശ്വസ്തരെന്ന് കരുതിയവരും കൈവിട്ടത് ജോര്‍ ജ് വര്‍ഗീസെന്നെ വക്കച്ചായി ഞെട്ടിച്ചുവെന്ന് പാര്‍ട്ടിയിലെ ഒരു ഉന്നതന്‍ പറഞ്ഞു.

കങ്ങഴ സ്വദേശി എ.എം. മാത്യു ആനിത്തോട്ടത്തിനെ പുതിയ പ്രസിഡന്റായി തെര ഞ്ഞെടുത്തു. കെഎസ് സി -എമ്മിലൂടെയാണ് എ.എം. മാത്യു ആനിത്തോട്ടം പാര്‍ട്ടി യില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. തുടര്‍ന്ന് യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കങ്ങഴ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, വാഴൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇപ്പോള്‍ പാര്‍ച്ചി സംസ്ഥാന കമ്മിറ്റിയംഗം എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. 30 വര്‍ഷമായി കങ്ങഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡു മെംബറും നാലു തവണ പ്രസിഡന്റായിയും തെര ഞ്ഞെടുക്കപ്പെട്ട ഇദേഹം ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും മുണ്ടന്താനം സെന്റ് ആന്റണീസ് ഇടവകയിലെ ട്രസ്റ്റിയുമാണ്. കങ്ങഴ പഞ്ചായത്തി ലെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തട്ടുണ്ട്. ഭാര്യ റൂബി, മക്കള്‍. അഞ്ജു, ജോസ് മോന്‍, മെല്‍ബിന്‍.

വാഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടി ജനറല്‍ സെക്ര ട്ടറി ജോയി എബ്രഹാം എം പി ഉല്‍ഘാടനം ചെയ്തു. റിട്ടേര്‍ണിംഗ് ഓഫീസര്‍ എ. കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ, ഇ. ജെ. ആഗസ്തി, സണ്ണി തെക്കേടം, ജോര്‍ജ് വര്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മറ്റു ഭാരവാഹികള്‍ :റെജി പോത്തന്‍, അഡ്വ, അനിമോന്‍ ജോസഫ്, (വൈസ് പ്രസിഡന്റ് ) സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സണ്ണികുട്ടി അഴകംപ്രയില്‍, ജോര്‍ജ് വര്‍ഗീസ് (സംസ്ഥാന കമ്മിറ്റി )തോമസ് വെട്ടുവേലി, ജോണ്‍ പി തോമസ്, സി വി തോമസുകുട്ടി, കെ എന്‍ രവീന്ദ്ര ന്‍നായര്‍, ബിജു സെബാസ്റ്റ്യന്‍ (സെക്രട്ടറിമാര്‍ )വി എസ് അബ്ദുള്‍സലാം (ട്രഷറര്‍ )ഷാജി പാമ്പൂരി, പി സി മാത്യു, ബേബി പനക്കല്‍, എം സി ചാക്കോ മാവേലിക്കു ന്നേല്‍, ഗോപിനാഥക്കുറുപ്പ്, ബെന്നി അഞ്ചാനീ, ബാബു അരമന, റോസമ്മ പുളിക്കല്‍ (ജില്ലാ കമ്മിറ്റി മെമ്പര്‍ ).