കാഞ്ഞിരപ്പള്ളി: ഗ്രാമീണ റോഡ് വികസനം, ഗ്രാമീണ ശുദ്ധജല വി തരണ പദ്ധതികള്‍ എന്നിവയുള്‍പ്പടെ കേന്ദ്ര ഫണ്ട് ലഭിക്കുന്ന എല്ലാ ഗ്രാമീണ വികസന പദ്ധതികളും കൂടുതല്‍ ജനകീയമാക്കുമെന്ന് ആ ന്റോ ആന്റണി എംപി. കേന്ദ്ര ഫണ്ടുകള്‍ കൂടുതലായി ഗ്രാമവിക സനത്തിന് വിനിയോഗിക്കുമെന്നും എംപി അറിയിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംജിഎസൈ്വ പദ്ധതിയില്‍ പെടുത്തി നിര്‍മാണം ആരംഭിച്ചിരിക്കുന്ന വില്ലണി-മിച്ചഭൂമി-പാറ ത്തോട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പ ഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങാശേരി, പഞ്ചായത്ത് മെംബര്‍ നൈനാച്ചന്‍ വാണിയപ്പുര യ്ക്കല്‍, പ്രഫ. റോണി കെ. ബേബി, സിബു ദേവസ്യ, ബിജു കൊടക്കനാല്‍, സി. കെ. പ്രസാദ്, രാജു ഞൊണ്ടിമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സൗജന്യമായി റോഡിന് സ്ഥലം വിട്ടു നല്കിയവരെ എംപി ആദരിച്ചു.

വില്ലണിയില്‍ ആരംഭിച്ച് കാഞ്ഞിരപ്പള്ളി, പാറത്തോട്, തിടനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 2.5 കിലോമീറ്റര്‍ വരുന്ന റോഡ് ദേശീയപാത നിലവാരത്തില്‍ 2.63 കോടി മുടക്കിയാണ് നിര്‍മിക്കുന്നത്.