എരുമേലി : എരുമേലി സർക്കാരാശുപത്രിയിൽ ഇന്ന് മുതൽ ഇൻറ്റൻസീവ് കെയർ യൂ ണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ഉപലോകായുക്ത കോടതി ഉത്ത രവ് നൽകി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് കോടതിയുടെ സിറ്റിംഗിലാണ് ഉത്തര വിട്ടത്. കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കുകയാ ണെന്നും ഉത്തരവിൽ പറയുന്നു.icu unit erumely 1 copy
കോട്ടയം ജില്ലാ മെഡിക്കൽഓഫിസർ എഴുതി നൽകിയ ക്ഷമാപണം പരിഗണിച്ചാണ് വകുപ്പിനെതിരെ സ്വീകരിക്കാനിരുന്ന കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കിയത്. എന്നാൽ സ്ഥിരം ജീവനക്കാരെ ഉടനെ നിയമിക്കാനാവില്ലന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇത് സർക്കാരിന് അധിക ബാധ്യതയാകുമെന്നാണ് വകുപ്പ് അറിയിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. മുൻപ് മൂന്ന് തവണ ഉത്തരവിട്ടത് കോടതി ചൂണ്ടിക്കാട്ടി.
അപ്പോഴൊന്നും വിശദീകരണം നൽകിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. തുടർന്നാണ് തൽക്കാലത്തേക്ക് എൻആർഎച്ച്എം വഴി ഡോക്ടർമാരെ നിയമിക്കാമെന്ന് സിറ്റിംഗിൽ വകുപ്പ് അറിയിച്ചത്. മൊത്തം 19 ജീവനക്കാരാണ് ഐസി യൂണിറ്റിൽ വേണ്ടത്. ഇവരിൽ ഡോക്ടർമാർ ഒൻപത് പേർ വേണം. ഇവരെ സ്ഥിരം നിയമനം നടത്തി ചുമതല നൽകാൻ കാലതാമസമെടുക്കും.
നിയമനമേൽക്കാൻ ഡോക്ടർമാർ കുറവാണ്. ഹർജിക്കാരനായ എച്ച് അബ്ദുൽ അസീസിനോട് ആശുപത്രിയിൽ പരിശോധന നടത്തി ഉത്തരവ് നടപ്പിലാക്കി യെന്നുറപ്പാക്കണമെന്ന് ജഡ്ജി ബാലചന്ദ്രൻ നിർദേശിച്ചു.