ദേശീയ ഭാരോദ്വഹന മത്സരത്തിൽ വെങ്കലം നേടി ലിബിൻ ഉയർത്തി എരുമേലിയുടെ അഭിമാനം
എരുമേലി : പത്തിൽ പഠിക്കുമ്പോൾ വാഹനങ്ങളുടെ ബാറ്ററി സർവീ സിംഗ് ജോലിയിൽ അച്ഛനെ സഹായിക്കാനായി കാറിൻറ്റെ മുൻവശം ഇരുകൈകളിലും ഉയർത്തി അനായാസം പൊക്കിയപ്പോൾ ഒരു പക്ഷെ ലിബിൻ വിചാരിച്ചു കാണില്ല  ഭാരോദ്വഹനത്തിൽ താൻ ദേശീയ ചാമ്പ്യ നാകുമെന്ന്. എന്നാൽ അത് യാഥാർത്ഥ്യമാകാൻ മൂന്ന് വർഷം പോലും വേണ്ടി വന്നില്ലന്ന് മാത്രം.power 4 copy
ഇക്കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂരിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് ഒളിംപിക്സിലാണ് സബ് ജൂനിയർ വിഭാഗത്തിൽ 120 കിലോഗ്രാം ഭാരമുളളവരുടെ മത്സരത്തിൽ വിവിധ ഇനങ്ങളിലായി 315 കിലോഗ്രാം ഭാരം ഉയർത്തി ലിബിൻ മൂന്നാം സ്ഥാനത്തെത്തി വെങ്കലം നേടിയത്. മുക്കൂട്ടുതറ 35 ചെങ്ക്രോത്ത് ജോർജ് ജേക്കബിൻറ്റെയും ജീന ജേക്കബിൻറ്റെയും മകനാണ് ലിബിൻ (17).power 2 copy
വിദ്യാർത്ഥിനിയായ ലിസ്സ് ജേക്കബ് സഹോദരിയാണ്. കോരുത്തോട് സി കേശവൻ സ്മാരക സ്കൂളിൽ പ്ലസ്ടു പഠനം കഴിഞ്ഞ ലിബിൻ ഇപ്പോൾ കാഞ്ഞിരപ്പളളി എസ് ഡി കോളേജിൽ ഡിഗ്രി പഠനം ആരംഭിക്കാനൊ രു ങ്ങുകയാണ്. ഈ മാസം ഒടുവിൽ കണ്ണൂരിൽ സൗത്ത് ഇന്ത്യാ തലത്തിൽ നടക്കുന്ന മത്സരത്തിൽ ലിബിൻ പങ്കെടുക്കുന്നുണ്ട്. സ്കൂൾ തലത്തിൽ പവർ ലിഫ്റ്റിങിൽ സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളിലെല്ലാം ലിബിനാ യിരുന്നു ഒന്നാം സ്ഥാനം.power 1 copy
തുടർന്ന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തെങ്കിലും വിജയിക്കാനാ യില്ല. പ്ലസ് ടു കഴിഞ്ഞ് അടുത്തയിടെ കൂട്ടുകാർക്കൊപ്പം കോട്ടയത്ത് കരിയർ കൗൺസിലിങിൽ പങ്കെടുത്തപ്പോഴാണ് വീണ്ടും മത്സരങ്ങളി ലേക്ക് വഴി തെളിഞ്ഞത്. ലിബിൻറ്റെ കഴിവ് തിരിച്ചറിഞ്ഞ ബോക്സിങ് പരിശീലകൻ ജവഹർ ആണ് അതിന് നിമിത്തമായത്. ജവഹറിൻറ്റെ നിർദേശപ്രകാരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തി പവർ ലിഫ്റ്റിങ് കോച്ചായ ജോസിൽ നിന്നും രണ്ട് ദിവസത്തെ പരി ശീലനം നേടി.power 3 copy
പിറ്റേന്ന് ആലപ്പുഴയിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത ലിബിൻ ഒന്നാം സ്ഥാനം നേടി. മത്സരത്തിലെ സാങ്കേതികവും പ്രൊഫഷ ണലുമായ കാര്യങ്ങൾ ആദ്യമായി അഭ്യസിച്ച് ഒന്നാം സ്ഥാനം നേടിയതോ ടെയാണ് ദേശീയതല മത്സരത്തിലേക്ക് ഉടൻ തെരഞ്ഞെടുക്കപ്പെട്ടത്.SCOLERS
കേന്ദ്ര  യുവജന കായിക മന്ത്രാലയത്തിൻറ്റെയും ഇൻറ്റർനാഷണൽ ആൻ ഡ് ഏഷ്യൻ പവർ ലിഫ്റ്റിങ് ഫെഡറേഷൻറ്റെയും സഹകരണ ത്തോടെ ദേശീയ പവർലിഫ്റ്റിങ് ഫെഡറേഷൻ സംഘടിപ്പിച്ച മത്സരത്തി ലാണ് ലിബിൻ വെങ്കലമെഡൽ നേടിയത്. പൗരാവലിയുടെ നേതൃത്വത്തി ൽ ലിബിന് സ്വീകരണവും ഉപഹാരവും നൽകുമെന്ന് വാർഡംഗം പ്രകാശ് പുളിക്കൻ പറഞ്ഞു.