എരുമേലി :  അൻപത് വർഷം പിന്നിടുന്ന എരുമേലി വാവർ സ്കൂൾ പൂഞ്ഞാർ മണ്ഡലത്തിൽ ആദ്യത്തെ ഹൈ ടെക് സ്കൂൾ ആക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അറിയിച്ചു. സ്കൂളിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
എട്ട്, ഒൻപത്, പത്ത് ക്ലാസുകളാണ് ആദ് ഘട്ടത്തിൽ ഹൈ ടെക് ആ കുക.  ഇതിനായി നവീകരണ ജോലികൾ അടുത്ത മാസം ആരംഭി
ക്കും. തുടർന്ന് അടുത്ത അധ്യയന വർഷം എൽ പി, യു പി വിഭാഗ ങ്ങൾ ഹൈ ടെക് മാതൃകയിലേക്കെത്തിക്കും. 2019 മാർച്ച് 31 ഓടെ സ്കൂൾ പൂർണമായും ഹൈ ടെക് ആകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. സദസും വേദിയും നിറഞ്ഞ കരഘോഷത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്കൂൾ ആരംഭിക്കുമ്പോൾ 50 വർഷം മുമ്പ് ഒന്നാം ക്ലാസിലേക്ക് ആദ്യ പ്രവേശനം നേടി പഠിച്ച പൂർവ വിദ്യാർത്ഥി യും ഇപ്പോൾ വയോധികനുമായ ഷെഫി മാളികവീടിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
സുവർണ ജൂബിലിയുടെ സ്മാരകമായി നിർമിക്കുന്ന കവാടത്തി ൻ
റ്റെ ശിലാ സ്ഥാപന അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. അനാരോ ഗ്യം മൂലം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന എരുമേലി നൈ നാർ ജുംഅ മസ്ജിദ് ചീഫ് ഇമാം ഹാജി റ്റി എസ് അബ്ദുൽ കെരിം മൗലവിയുടെ സന്ദേശം അനുഗ്രഹ പ്രഭാഷണമായി വേദിയിൽ വാ യിച്ചത് ശ്രവിച്ചതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.