അപകടം കാട്ടാനക്കൂട്ടമായി എത്തിയപ്പോൾ വനപാലകൻ രക്ഷപെട്ടത് ഭാഗ്യം തുണച്ച പത്ത് മിനിട്ടിൽ : ആനകൾ കലി തീർത്തത് ഷെഡ് തകർത്ത്.
കണമല : പത്തേ പത്ത് മിനിട്ട്.  ഫോറസ്റ്റ് വാച്ചർ തൊടുപുഴ സ്വദേശി കൂടക്കാട്ട് വീട്ടി ൽ ജോണി(60)ക്ക് കാട്ടാനക്കൂട്ടമായി മുന്നിലെത്തിയ അപകടം ജീവിതത്തിലേക്ക് വഴി മാറികിട്ടിയത് പത്ത് മിനിട്ടിൽ. ആ പത്ത് മിനിട്ട് സമയം ഷെഡിൽ നിന്ന് പുറത്തിറ ങ്ങാൻ തോന്നാതെ കിടന്നുറങ്ങുകയായിരുന്നെങ്കിൽ ഒരു പക്ഷെ താൻ ജീവനോടുണ്ടാ കില്ലായിരുന്നെന്ന് ജോണി പറയുന്നു. കലി തുളളിയെത്തിയ അഞ്ച് കാട്ടാനകൾ ഷെഡ് ചവിട്ടിമെതിച്ച് തകർക്കുന്നത് ഭയം അരിച്ചിറങ്ങുന്ന വിറയലോടെ ദൂരെ നിന്ന് നോക്കി കണ്ട ജോണിയുടെ കണ്ണുകളിൽ ഇപ്പോഴും ഭീതി നിറഞ്ഞുനിൽക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ശബരിമല പരമ്പരാഗത കാനനപാതയിലെ കാളകെട്ടി ശിവ പാർവതി ക്ഷേത്രത്തിന് സമീപത്ത് വനം വകുപ്പിൻറ്റെ ഷെഡിലാണ് സംഭവം. വനത്തിൽ തേക്കുകൾ വെട്ടിനീക്കി ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു കൊ ണ്ടിരിക്കുന്നതിൻറ്റെ ഭാഗമായി മൂന്ന് മാസം മുമ്പാണ് വാച്ചറായി പ്ലാച്ചേരിയിൽ നി ന്നും ഇവിടേക്ക് സ്ഥലംമാറ്റം നൽകി ജോണിയെ നിയമിച്ചത്. വനംവകുപ്പിൻറ്റെ ഷെഡിൽ  കാവൽ ഡ്യൂട്ടിക്കിടെ രാത്രിയിൽ ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് പുറത്തേക്കിറങ്ങാൻ ജോണിക്ക് തോന്നിയത്.
ഭക്ഷണത്തിനുളള കറി വാങ്ങാൻ ക്ഷേത്രത്തിലെ വാച്ചറുടെ മുറിയിലേക്ക് പോയി പ ത്ത് മിനിട്ടിനുളളിൽ തിരികെ വരുമ്പോഴാണ് കാട്ടാനകൾ ഷെഡ് തകർക്കുന്ന നടുക്കുന്ന കാഴ്ച കണ്ടത്. ആനകളുടെ പരാക്രമം കണ്ട്  ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയായി രുന്ന ജോണിയെ ആനക്കുട്ടത്തിലെ ഒരു കുട്ടിയാന കണ്ടു. കുട്ടിയാനയും പിന്നാലെ കൊമ്പനാനയും ജോണിയുടെ നേരെ പാഞ്ഞടുത്തപ്പോഴേക്കും സകല ശക്തിയുമെടുത്ത് ഓടി ക്ഷേത്രത്തിനുളളിൽ കയറിയാണ് രക്ഷപെട്ടതെന്ന് ജോണി പറഞ്ഞു. വസ്ത്രങ്ങ ളും പാത്രങ്ങളും ഭക്ഷണസാധനങ്ങളും നശിപ്പിച്ച ആനകൾ ജോണിയുടെ വസ്ത്രങ്ങൾ നിലത്തിട്ട് ചവിട്ടിയും തുമ്പിക്കൈകൾ കൊണ്ട് വലിച്ചും കീറിയെറിഞ്ഞിട്ടാണ് മടങ്ങിയത്. ക്ഷേത്രത്തിലാണ് അന്ന് രാത്രി ജോണി കഴിഞ്ഞത്.
ആനകൾ വീണ്ടുമെത്തുമെന്ന ഭീതിയിൽ സ്വയരക്ഷ മുൻനിർത്തി ക്ഷേത്രവളപ്പിലാണ് ഇപ്പോൾതാമസം. എരുമേലി സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് ഓഫിസർ ബാലകൃഷ്ണനും കുടുംബവും  ഇതുവഴി കാറിൽ സഞ്ചരിക്കുന്നതിനിടെ ആനക്കൂട്ടം തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചത് ഏതാനും മാസം മുമ്പാണ്. ബൈക്കിൽ സ ഞ്ചരിച്ച യുവാക്കളെ ആന വഴിയിൽ തടഞ്ഞതും കഴിഞ്ഞയിടെയാണ്. കോരുത്തോട്-കാളകെട്ടി റോഡിലെ വനപാതയും തീർത്ഥാടന ഇടത്താവളമായ കാളകെട്ടി ക്ഷേത്ര ത്തിന് സമീപമുളള പരമ്പരാഗത കാനന പാതയും ആനകളുടെ വഴിത്താരകളായി മാറിയതോടെ നാട്ടുകാർ ഭീതിയിലാണ്. സന്ധ്യ കഴിഞ്ഞാൽ പുലരുംവരെ ഭീതി മൂലം ഇതുവഴി യാത്രകൾ നിലച്ചിരിക്കുകയാണ്.