കാഞ്ഞിരപ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മുൻ പ്രസിഡന്റും റബർ ബോ ർഡ് മുൻ വൈസ് ചെയർമാനും പ്രമുഖ പ്ലാന്ററുമായ എം.ഡി. ജോസഫ് മണ്ണിപ്പറന്പിൽ (അപ്പച്ചൻ -84)അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 9.30നായിരുന്നു മരണം. സംസ്കാരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ പിന്നീട്.
നിലക്കൽ എക്യുമെനിക്കൽ മുൻ അംഗവും കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്റർ കൗണ്‍സിൽ അംഗവും കാഞ്ഞിരിപ്പള്ളിയുടെ ചരിത്ര രചയിതാവും സമുദായ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു എം.ഡി. ജോസഫ്.
ഭാര്യ എൽസി ജോസഫ് (ഭരണങ്ങാനം ആലാനിക്കൽ കുടുംബാഗം).
മക്കൾ: ജോഷി ജോസഫ് (കാഞ്ഞിരപ്പള്ളി), റാണി ബാബു, ജോയി ജോസഫ് കാഞ്ഞിരപ്പള്ളി, ജോർജ് ജോസഫ് ,എറണാകുളം, മിനി ജോസഫ് യുഎസ്എ, ജോ ജോസഫ് കാഞ്ഞിരപ്പള്ളി.
മരുമക്കൾ: ശോഭ മുരിക്കിൻമൂട്ടിൽ(കോട്ടയം), ബാബു ജോർജ് കാഞ്ഞിരക്കാട്ട് തച്ചിൽ(നോർത്ത് പറവൂർ), ലത പറായിൽ(എഴുപുന്ന), രേണു മാപ്പിളശേരിൽ(ചങ്ങനാശേരി), അനൂപ് ജോസഫ് വാച്ചാപറന്പിൽ(യുഎസ്എ), സംഗീത പൊട്ടംകുളം(കൂട്ടിക്കൽ).
സഹോദരങ്ങൾ: അന്നമ്മ ഹോർമിസ് തരകൻ വല്യാറ പാറായിൽ(തൈക്കാട്ട്ശേരി), പരേതരായ ഫാ. എം.ഡി. വർക്കി എസ്ജെ, സിസ്റ്റർ സറഫിയ(മുൻ പ്രിൻസിപ്പൽ, സെന്റ തെരേസാസ് കോളജ് ഏറണാകുളം), സിസ്റ്റർ കാർമൽ സിഎംസി(റിട്ട. എച്ച്എം സെന്റ് മേരീസ് എച്ച്എസ് കാഞ്ഞിരപ്പള്ളി), സിസ്റ്റർ ഇമ്മാക്കുലേറ്റ് സിഎംസി (റിട്ട. എച്ച്എം സെന്റ് മേരീസ് എച്ച്എസ് കാഞ്ഞിരപ്പള്ളി).