മുണ്ടക്കയം: കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ നാശ നഷ്ടം സംഭവിച്ച കൂട്ടിക്ക ല്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്തിലെ മ്ലാപാറ, വല്യേന്ത, ഇളംകാട് ടോപ്പ്, മൂപ്പന്‍ മല എ ന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി നാശനഷ്ടങ്ങള്‍ സംഭവിച്ചത്. 
മുണ്ടക്കയം ഇളകാട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് റോഡിന്റെ പാതിയും ആറ്റിലേയ്ക്ക് തകര്‍ന്ന് വീണ സ്ഥലത്ത് എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പൊതുമരാമത്ത് വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. കൂറ്റന്‍ പാറക ല്ലുകള്‍ ഒഴുകിയെത്തി അടഞ്ഞുപോയ മ്ലാപാറ റോഡില്‍ നിന്നും മണ്ണ് നീക്കം ചെയ്യു വാന്‍ നടപടി സ്വീകരിക്കും. 
മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അതിവേഗത്തില്‍ ദുരിതാശ്വാസം ലഭ്യമാക്കുവാ നും കലക്ടര്‍ നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, പഞ്ചായത്ത് പ്രസിഡ ന്റ് ബിന്ദു രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.