report:abdul muthalib
എരുമേലി : സ്കൂളുകളിൽ അധ്യയന വർഷത്തിൻറ്റെ മണി മുഴങ്ങിയ പ്പോൾ എരുമേലി ജീവൻ ജ്യോതി സ്പെഷ്യൽ സ്കൂളിൽ മുഴങ്ങിയത് സ്നേഹപരിചരണത്തിൻറ്റെ മഹനീയതാളം. മാനസികമായും ശാരീരിക മായും ന്യൂനതകൾ സംഭവിച്ച നാലര വയസ് മുതൽ 50 വയസ് വരെ പ്രായമുളള 116 പേരാണ് ഇവിടുത്തെ പഠിതാക്കൾ.
മറ്റ് സ്കൂളുകളിൽ ചരിത്രവും ഭൂമിശാസ്ത്രവും ജ്യോമട്രിയുമൊക്കെ നിറയുമ്പോൾ ചുറ്റുമുളള ലോകത്തിൻറ്റെ കാപട്യങ്ങളറിയാത്ത നിഷ്ക ളങ്ക മനസുമായി വിശേഷബുദ്ധിയിലേക്ക് പിച്ച വെച്ചു കൊണ്ടിരിക്കു ന്നു ഇവർ.  ഓട്ടിസം ബാധിച്ച കുരുന്നുകൾ ഏറെയുണ്ട് ഇവിടെ. ജന്മനാ സംഭവിച്ച ഇവരുടെ പോരായ്മകളിൽ ഒളിഞ്ഞുകിടപ്പുണ്ട് സർഗശേ ഷിയുടെ അതുല്യഭാവങ്ങൾ.
അത് കണ്ടെത്തി സ്ഫുടം ചെയ്ത് മിനുക്കി പരിചരണത്തിൻറ്റെ സ്നേഹ ജ്യോതികളാകുന്നു ഇവിടുത്തെ അധ്യാപകരായ സിസ്റ്റേഴ്സ്. പ്രിൻസി പ്പൽ സിസ്റ്റർ അൽഫോ ജേക്കബിൻറ്റെ നേതൃത്വത്തിൽ പത്തോളം  അധ്യാ പകരാണുളളത്. മികച്ച നിലയിൽ ബാൻറ്റ് മേളം നടത്തുന്ന ഒരു ടീം തന്നെ യുണ്ട് പഠിതാക്കളിൽ. ശാസ്ത്രീയമായി തന്നെ അഭ്യസിച്ച നൃത്തച്ചുവടു കളിൽ മനോഹരമായി നൃത്തംചെയ്യുന്നവരുംനന്നായി പാടുന്നവരുമു ണ്ട്.
വയലിൻ, സിത്താർ, വാദ്യങ്ങളും ഉപകരണസംഗീതങ്ങളും അക്ഷരങ്ങ ൾക്കൊപ്പം ഇവർ പഠിച്ചുകൊണ്ടിരിക്കുന്നു. മാതാപിതാക്കളെയും അധ്യാപകരെയും ഇവർ സ്നേഹിക്കുന്നത് ദൈവത്തെപ്പോലെ. ഇവരി ലെ സ്പഷ്ടമല്ലാത്ത വാക്കുകൾ ക്രമേണെ വ്യക്തമായ സംഭാഷണത്തി ലേക്കെത്തിക്കുന്ന സ്പീച്ച് തെറാപ്പി ഇവിടെയുണ്ട്. തല നിവർത്തിപ്പി ടിക്കാൻ കഴിയാത്തതുൾപ്പടെയുളള ശാരീരിക പോരായ്മകൾ ഫിസി യോതെറാപ്പിയിലൂടെ പരിഹരിക്കാൻ വിദഗ്ധൻറ്റെ സേവനമുണ്ട്.
നിർധന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെയേറെയും. ഭക്ഷണം, യൂണിഫോം തുടങ്ങിയവയെല്ലാം നൽകി വാത്സല്യത്തോടെ പരിചരി ച്ചുകൊണ്ടിരിക്കുന്നു സിസ്റ്റേഴ്സ്. എട്ട് കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതത്തിൽ ഓരോ ക്ലാസിലും എട്ട് കുട്ടികൾ വീതമാണ്. പ്രീ പ്രൈമറി, പ്രൈമറി, സെക്കണ്ടറി, പ്രീ വൊക്കേഷണൽ, വൊക്കേഷണൽ എന്നിങ്ങനെയാണ് വിവിധ ഗ്രേഡുകളിലായി അധ്യയനം.
പഠന ചെലവുകൾക്ക് 40 ശതമാനം തുക സർക്കാരും ബാക്കി  മാനേജ്മെ ൻറ്റുമാണ് വഹിക്കുന്നത്. സ്നേഹപൂർണമായ പരിചരണംകൊണ്ട് മാത്രം തിരിച്ചറിവിലേക്ക് എത്തുന്ന ഇവർക്ക് പലപ്പോഴും നഷ്ടമാകു ന്നത് സമൂഹത്തിൽ നിന്നുളള പരിഗണനയാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ അൽഫോ ജേക്കബ് പറയുന്നു. ഒറ്റപ്പെടുത്തലും അവഗണനയും ഇല്ലാത്ത സ്വാന്തനംനിറഞ്ഞ ലോകം സമ്മാനിച്ചാൽ ഇത്തരം കുട്ടികളെ മുഖ്യധാരയിലെത്തിക്കാമെന്ന പ്രതീക്ഷയാവുയാണ് ജീവൻ ജ്യോതി.