എരുമേലി : വനപാതയിൽ ഇടിമിന്നലേറ്റ് ഉണങ്ങിക്കരിഞ്ഞ ആഞ്ഞി ലിമരത്തിൽ നിന്നും ശിഖരം അടർന്ന് സ്കൂൾ ബസിൻറ്റെ മുന്നിൽ പതി ച്ചു.  ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയത് മൂലം അപകടം ഒഴിവായി. വാർഡംഗം പരാതി നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാല കർ മരം മുറിക്കാൻ അനുമതി നൽകാമെന്നറിയിച്ചു ഇന്ന് പാക്കാനം – ഇഞ്ചക്കുഴി റോഡിലെ വനപാതയിൽ ഇടകൂപ്പ് ഭാഗത്താണ് സംഭവം.SCOLERS
ഏത് സമയവും കടപുഴകിവീഴാവുന്ന നിലയിൽ ചുവട് ഭാഗം ജീർണിച്ച നിലയിലാണ് മരം. നൂറ് വർഷത്തിലേറെ പഴക്കമുണ്ട് മരത്തിന്. ഏതാ നും മാസങ്ങൾക്ക് മുമ്പ് ഇടിമിന്നലേറ്റതോടെ കത്തിക്കരിഞ്ഞ മരം അപ കടഭീഷണിയായി മാറുകയായിരുന്നു. സ്കൂൾ ബസിന് മുന്നിലേക്ക് ശിഖരം പതിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ വാർഡംഗം ജോമോൻ തോമസ് വാഴപ്പനാടി  ഡിഎഫ്ഒ ജയരാമനെ ഫോണിൽ ബന്ധപ്പെട്ട് പരാതി  അറിയിച്ചു.
തുടർന്ന് എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ വിപിൻ ദാസ് സ്ഥലം സന്ദർശിച്ചു. മരം മുറിച്ചുനീക്കാൻ അനുമതി നൽകാമെന്ന് ഡിഎഫ്ഒ അറിയിച്ചെന്ന് വാർഡംഗം പറഞ്ഞു. എന്നാൽ മുറിച്ചുനീക്കുന്നതിനുളള തുക വനം വകുപ്പിൽ നിന്ന് ലഭിക്കില്ലന്നാണ് അറിയിച്ചിരിക്കുന്നത്. മരം മുറിച്ച് നീക്കുന്നതിന് കാൽലക്ഷത്തോളം രൂപ ചെലവിടേണ്ടി വരുമെ ന്നാണ് കരുതുന്നത്.