കണമല : കൊടുംവനത്തിലൂടെ നടന്ന് ശബരിമല യാത്ര തുടങ്ങുന്ന അഴുതയിലെ ഇട ത്താവളത്തില്‍ നദിക്ക് കുറുകെയുളള പാലം അപകടസാധ്യതയില്‍. സംരക്ഷണഭിത്തി കളില്ലാത്തതാണ് അപകടസാധ്യത നിറയ്ക്കുന്നത്. കഷ്ടിച്ച് രണ്ട് പേര്‍ക്ക് കടന്നുപോ കാവുന്ന വീതിയാണ് പാലത്തിനുളളത്. കൂടാതെ പാലത്തിന് കൈവരികളുമില്ല. ഉയര വും കുറവാണ്. സംരക്ഷണഭിത്തി ഇല്ലാത്തത് പാലത്തെ ബലക്ഷയത്തിലാക്കിയിട്ടുണ്ട്. തീര്‍ത്ഥാടനകാലത്ത് പാലത്തില്‍ തിരക്കേറുമ്പോള്‍ അപകടസാധ്യത കുടും.

വീതി കുറഞ്ഞ പാലത്തിലൂടെ തിരക്കേറുമ്പോള്‍ സാഹസികമായാണ് സഞ്ചരിക്കാനാ വുന്നത്. ഇത് മറയാക്കി രാത്രികാലങ്ങളില്‍ മോഷണശ്രമങ്ങള്‍ വര്‍ധിക്കുകയും ചെ യ്യും. 
അഴുതാ നദിയില്‍ ചെറിയ തോതിലുളള വെളളപ്പൊക്കം ഉണ്ടായാലും ഉയരം തീരെ കുറവായതിനാല്‍ പാലം വെളളത്തിനടിയിലാകും. തീര്‍ത്ഥാടനകാലത്ത് ദിവസവും ആയിരകണക്കിനാളുകളാണ് ഈ പാലം വഴി സഞ്ചരിക്കുന്നത്. പാലം കടന്ന് നദിയി ലിറങ്ങി സ്‌നാനം നടത്തിയ ശേഷം പാപത്തിന്റ്റെ പ്രതീകമായി നദിയിലെ കല്ല് എടു ത്തുകൊണ്ടാണ് തീര്‍ത്ഥാടകര്‍ വനയാത്ര ആരംഭിക്കുന്നത്. തെന്നല ബാലകൃഷ്ണ പിളള രാജ്യസഭാംഗമായിരിക്കെ അനുവദിച്ച ഫണ്ടിലാണ് പാലം നിര്‍മിച്ചത്. പാലം സ്ഥിതി ചെയ്യുന്നത് എരുമേലി,പെരുവന്താനം,കോരുത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ്.

ഇക്കാരണത്താല്‍ പാലത്തിന്റ്റെ വികസനത്തിന് ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് അനു വദിക്കുന്നില്ല. പ്രദേശം പെരിയാര്‍ കടുവ സംരക്ഷിത വന സങ്കേതമായതിനാല്‍ നിര്‍മാ ണത്തിന് വനം വകുപ്പിന്റ്റെ അനുമതിയും വേണം. പാലത്തിന്റ്റെ മറുവശമായ വനം ഇടുക്കി ജില്ലയിലാണ്. പാലത്തിലേക്ക് കാളകെട്ടിയില്‍ നിന്നാരംഭിക്കുന്ന റോഡ് കോട്ട യം ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ്. ഇതുവഴിയുളള റോഡ് പൊതുമരാമ ത്തിന്റ്റേതല്ലാത്തതിനാല്‍ പാലം ഏറ്റെടുത്ത് വികസനം നടപ്പിലാക്കാനാവില്ലെന്ന് മരാ മത്തധികൃതര്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടന കാലത്ത് പാലം അപകടത്തിലാകാതിരിക്കാന്‍ ജനപ്രതിനിധികളും വിവിധ സംഘടനകളും ഇടപെട്ട് അടിയന്തിര പരിഹാരം തേടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.