കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളി ല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അടല്‍ ടിങ്കറിംഗ് ലാബിന്റെ വെഞ്ച രിപ്പും ഉദ്ഘാടനവും 20-ാം തീയതി വെള്ളിയാഴ്ച നടക്കും. ഉച്ചക ഴിഞ്ഞ് 1.15 ന് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ ലാബിന്റെ വെഞ്ചരിപ്പ് നിര്‍വ്വഹിക്കും. തുടര്‍ന്ന് സ്‌കൂള്‍ ഓഡി റ്റോറിയത്തില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ശാ സ്‌ത്രോപദേഷ്ടാവ് പദ്മശ്രീ. എം. ചന്ദ്രദത്തന്‍ ലാബിന്റെ ഉദ്ഘാട നം നിര്‍വ്വഹിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നിതി ആയോഗ് പുതുപുത്തന്‍ ക ണ്ടുപിടുത്തങ്ങളും മികച്ച സംരംഭകത്വവും വഴി ഇന്ത്യയെ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യ വുമായി അടല്‍ ഇന്നവേഷന്‍ മിഷന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച സ്‌കൂളുകളില്‍ 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിച്ചു വരുന്നു. കോട്ടയം ജില്ലയില്‍ ആദ്യമായി അടല്‍ ടിങ്കറിംഗ് ലാബ് സ്വന്തമാക്കുന്നത് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളാണ്.

ആറാം ക്ലാസ് മുതലുള്ള കുട്ടികളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഈ ശാസ്ത്രീയ ലാബിലുണ്ട്. 3ഉ പ്രിന്റര്‍ , റോബോട്ടിക്‌സ് , മൈക്രോ കണ്‍ട്രോളേഴ്‌സ് എന്നിവ അവയിലുള്‍പ്പെടും.

മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷപ്രസംഗവും പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ സ്വാഗതവും ആശംസിക്കും. മാനേജര്‍ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, പി.ടി.എ. പ്രസിഡന്റ് അഡ്വ. സോണി തോമസ്, ശ്രീ. ചെറിയാന്‍ കെ. എബ്രാഹം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു കിളികൊത്തിപ്പാറ കൃതജ്ഞത രേഖപ്പെടുത്തും.