ക്യാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരും ഒൻപതു പുതിയ മന്ത്രിമാരുമായി പ്രധാനമ ന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ പുനഃസംഘടന. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കേ രളത്തിൽനിന്ന് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹ ക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ ഒൻപതു പേർ പുതിയ തായി ഉൾപ്പെട്ടു.രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മന്ത്രിസഭയിലെ ഏകമലയാളിയായ അൽഫോൺസ് കണ്ണന്താ നത്തിന് ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതല നൽകാനും തീരുമാനമായി. ഇലക്ട്രോ ണിക്സ്, ഐടി സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിന് നൽകിയിട്ടുണ്ട്.സഹമന്ത്രിയായി അൽഫോൻ കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത് ഏറ്റവും അവസാനം.മോദിക്ക് ദേശീയ മുഖം ഒരുക്കി നൽകാൻ ചുക്കാൻ പിടിച്ചു; അമേരിക്ക അടക്കമുള്ള പശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം വിജയമാക്കിയതിന്റെ അണിയറയിലും പ്രവർത്തിച്ചു; മനോഹരമായ ഇംഗ്ലീഷും അസാധാരണമായ ഭാവന യും ആരേയും ആകർഷിക്കുന്ന ലാളിത്വവും മുതൽകൂട്ടായി; കണ്ണന്താനെത്തെ മന്ത്രി യാക്കിയത് ബിജെപിയുടെ ന്യൂനപക്ഷമുഖമായി ദേശീയ തലത്തിൽ ഉയർത്താൻ. ആരും ഒരു സൂചന നൽകിയില്ല; കോഴിക്കോട്ടെ പരിപാടിക്കായുള്ള യാത്രയിൽ ബംഗളൂരുവിലെത്തിയപ്പോൾ തിരിച്ചെത്താൻ നിർദ്ദേശം എത്തി; ആറു മണിയോടെ മോദി വിളിച്ച് കാര്യം പറഞ്ഞു; ഇത് കേരളത്തിനുള്ള അംഗീകാരം; കഴിവുള്ളവരെ രാജ്യത്തിനായി ഉപയോഗിക്കുക എന്ന നയം പുനഃ സംഘടനയിൽ പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് അൽഫോൻസ് കണ്ണന്താനം.

ഐഎഎസ് പദവി ഉപേക്ഷിച്ച് ചെങ്കൊടി പിടിച്ച് എംഎൽഎയായി; കേഡർ ചട്ടക്കൂടി ൽ നിന്നു മടുത്തപ്പോൾ സി.പി.എം വിട്ട് ചേക്കേറിയത് ബിജെപിയിലേക്ക്; മോദിയുടെ വിശ്വസ്തനായി മാറിയത് ഗുജറാത്ത് വികസന മാതൃക വ്യാപിപ്പിക്കാൻ ശ്രമിച്ചപ്പോൾ; കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രൈസ്തവ സമു ദായത്തെ ഒപ്പം നിർത്താൻ തന്നെ.