എരുമേലി : ശബരിമല തീർത്ഥാടനകാലമായതോടെ അറ്റകുറ്റപ്പണികളുടെ നാടായി എരുമേലി. വൈകിയാണ് ശബരിമല പാതകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരി ക്കുന്നത്. ഇതിനിടെ മഴ തടസമാകുന്നുമുണ്ട്. റോഡുകളിൽ കുഴിയടയ്ക്കൽ, പൊ ന്തക്കാടുകൾ നീക്കൽ എന്നിവയാണ് ആരംഭിച്ചത്. സീബ്രാലൈനുകൾ, സൈൻ ബോർഡുകൾ എന്നിവ അടുത്ത ദിവസങ്ങളിൽ തയ്യാറാകുമെന്ന് മരാമത്തധികൃതർ പറഞ്ഞു.
പൊട്ടുന്ന പൈപ്പുകൾ നീക്കികൊണ്ടിരിക്കുകയാണ് ജല അഥോറിറ്റി. വൈദ്യുതി ലൈനുകൾ ഇൻസുലേറ്റഡ് കേബിളുകൾ വഴിയാക്കുന്ന ജോലികൾ കെഎസ്ഇ ബിയിൽ പുരോഗമിക്കുകയാണ്. ഒപ്പം ട്രാൻസ്ഫോർമറുകളുടെ ശേഷി വർധിപ്പി ച്ചുകൊണ്ടിരിക്കുന്നു. ദേവസ്വം ബോർഡിൽ ഒരു കോടി രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
രണ്ടര മാസം നീളുന്ന  ശബരിമല.സീസണിലാണ് നാട്ടുകാർക്ക് നല്ല റോഡ്, മുക്കിലും മൂലയിലും പോലിസ്, നിലയ്ക്കാത്ത വൈദ്യുതി, സദാ സജ്ജമായ ആശുപത്രി, തടസമില്ലാതെ ജലവിതരണം, എന്നിവയൊക്കെ കാണാനാവുക.