മുണ്ടക്കയം:നടന്‍ തിലകന്റെ അനുസ്മരണത്തിന്റെ ഭാഗമായാണ് സംഗീത നാടക അ ക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും തിലകന്‍ അനുസ്മരണ സമിതിയുടെ യും ചേര്‍ന്ന് നാടകോത്സവം സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.സിഎസ്‌ഐ പാരീഷ് ഹാളില്‍ സംഗീത നാ ടക അക്കാദമിഅധ്യക്ഷ കെപിഎസി ലഭിത നാടകോത്സവം ഉദ്ഘാടനം ചെയ്യ്തു. 

ഷോബി തിലകന്‍ മുഖ്യ പ്രഭാഷണം നടത്തി. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് കെടി ബിനു അധ്യക്ഷത വഹിച്ചു. നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ ണന്‍ നായര്‍, കെ.ജെ തോമസ്, കെ.എസ് രാജു, പി.കെ സുധീര്‍, ബിന്ദു രവീന്ദ്രന്‍, ടി. എസ് കൃഷ്ണകുമാര്‍, ജോളി ഡൊമിനിക്, ലീലാമ്മ കുഞ്ഞുമോന്‍, ജിജി നിക്കോളാസ്, സി.വി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അനശ്വര നാടക ഗാനങ്ങള്‍ കോര്‍ത്തി ണക്കിയ ‘പാട്ടോര്‍മ്മ’ ഗാനസന്ധ്യയും നടന്നു. എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാ രിക പരിപാടികള്‍ക്ക് ശേഷമാണ് നാടകം നടക്കുക. 
27ന് വൈകിട്ട് അഞ്ചിന് മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് പി.കെ മേദിനി ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് അഞ്ചിന് കേരള ചരിത്രം നാടക ഗാനങ്ങളിലൂടെ എന്ന വിഷയത്തില്‍ ഏഴാചേരി രാമചന്ദ്രന്‍ പ്രഭാഷണം നടത്തും. 29ന് വൈകിട്ട് അ ഞ്ചിന് സമാപന സമ്മേളനം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 

27ന് വൈകിട്ട് ആറിന് -‘വെയില്‍’. 28ന് 6ന് ‘ഒരു ദേശം നുണ പറയുന്നു’. 29ന് 6.30ന് ‘കരുണ’ എന്നീ നാടകങ്ങള്‍ നടക്കും.