കാഞ്ഞിരപ്പളളി:അഞ്ചിലപ്പയില്‍ ജനവാസ കേന്ദ്രത്തില്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍ ആരംഭിച്ച മദ്യശാല നാട്ടുകാരുടെ ശക്തമായ എതിര്‍പ്പി നെ തുടര്‍ന്ന് താല്‍ക്കാലികമായി പൂട്ടി. troll beveregeമദ്യശാലയ്‌ക്കെതിരെ ചിറക്കടവ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഇത് വകവയ്ക്കാതെ പ്രവര്‍ത്തനം തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ ശക്തമായ പ്രക്ഷേഭവുമായി രംഗത്തിറങ്ങിയത്. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ സ്ഥലത്തെത്തി മദ്യശാല പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.beverage poottu 2 copy
ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്നലെ ഉച്ചയോടെ മദ്യശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പഞ്ചായത്തി ല്‍ നിന്നെത്തിയ ജീവനക്കാര്‍ സ്റ്റോപ്പ് മെമ്മോ ബവ്‌റിജസ് ജീവനക്കാ ര്‍ക്ക് കൈമാറിയെങ്കിലും ഇവര്‍ സ്വീകരിക്കാന്‍ തയ്യാറായാകാത്തതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ പതിച്ചു മടങ്ങുകയും ചെയ്തു. beverage poottu 3 copyസ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും മദ്യശാല പൂട്ടാതെ വന്നതോടെയാണ് നാട്ടു കാര്‍ ശക്തമായ പ്രതിഷേധവുമായി എത്തിയത്. മദ്യം വാങ്ങനെത്തിയ വരും നാട്ടുകാരും തമ്മില്‍ പല തവണ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി.beverage poottu copy
ഇതിനിടെ മദ്യശാലയിലേക്ക് മദ്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിടുകയും ചെയ്തു.തുടര്‍ന്ന് പൊലീസെത്തി സമരക്കാരെ മാറ്റിയ ശേഷമാണ് ലേഡിറക്കിയത്. കാഞ്ഞിരപ്പള്ളി ,പൊന്‍കുന്നം എന്നിവടങ്ങ ളില്‍ നിന്നുള്ള പൊലീസ് എത്തി സ്ഥിഗതികള്‍ ശാന്തമാക്കിയെങ്കിലും സമ രക്കാരുടെ പ്രതിഷേധം ശക്തമായി തുടര്‍ന്നതോടെ പഞ്ചായത്ത് പ്രസി ഡന്റ് വൈകിട്ട് ഏഴുമണിയോടെ സ്ഥലത്തെത്തി മദ്യശാല പൂട്ടാന്‍ നിര്‍ ദ്ദേശം നല്‍കുകയായിരുന്നു.
SCOLERS
പഞ്ചായത്തിന്റെ അനുമതിയില്ലാതെ മദ്യശാലയ്ക്കു വേണ്ടി കെട്ടിടം വിട്ട് നല്‍കിയതിനെതിരെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത് . ഉണ്ണി യാമ്പറമ്പില്‍ തോമസ്‌കുട്ടി ജേക്കബ്ബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വിദേശമദ്യശാല പ്രവര്‍ത്തിക്കുന്നത്.കേരള പഞ്ചായ ത്ത് രാജ് ആക്ട് 232(1) വകുപ്പ് പ്രകാരമാണ് പഞ്ചായത്ത് മദ്യശാല യ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത് .beverage poottu 1 copy
ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഏഴ് ദിവസത്തിനു ള്ളില്‍ കെട്ടിട ഉടമ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. ജന വാസ മേഖലയായ അഞ്ചിലിപ്പയില്‍ നാട്ടുകാരുടെ എതിര്‍പ്പിനെ അവ ഗണിച്ചാണ് മദ്യശാല സ്ഥാപിച്ചത് .ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമരസമിതിയുടെ നേതൃത്വത്തില്‍ ചിറക്കടവ് പഞ്ചായത്തിലേയ്ക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. stop memmo copy
തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം പരിഗണനയ്ക്കായി എടു ത്തതോടെ യു ഡി എഫും ,ബി ജെ പിയും മദ്യശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ചേര്‍ ന്ന് ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രമേ യം പാസാക്കി.stop memmo 1 copy ഭരണ പക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് പ്രമേയം പാസായതോടെ സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുക്കുകയായിരുന്നു.kalayil 22