കാഞ്ഞിരപ്പളളി:അഞ്ചിലപ്പയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാല യ്ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ  തീരുമാനപ്രകാരമാണ് മദ്യശാ ലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പഞ്ചായത്തില്‍ നിന്നെത്തിയ ജീവനക്കാര്‍ സ്റ്റോപ്പ് മെമ്മോ ബിവറേജസ് അധികൃതര്‍ക്ക് കൈമാറി യെങ്കിലും ഇവര്‍ ഇത് സ്വീകരിക്കാന്‍ തയാറായാകാത്തതിനെ തുടര്‍ന്ന്  കെട്ടിടത്തില്‍ പതിക്കുകയായിരുന്നു.
stop memmo 1 copy
പഞ്ചായത്തിന്റെ അനുമതിയില്ലാതെ മദ്യശാല പ്രവര്‍ത്തിക്കാനായി കെട്ടിടം വിട്ട് നല്‍കിയതിനെതിരെയാണ്  സ്റ്റോപ്പ് മെമ്മോ നല്‍കിയിരി ക്കുന്നത് . ഉണ്ണിയാമ്പറമ്പില്‍ തോമസ്‌കുട്ടി ജേക്കബ്ബ് എന്നയാളുടെ ഉടമസ്ഥ തയിലുള്ള കെട്ടിടത്തിലാണ് വിദേശമദ്യശാല പ്രവര്‍ത്തിക്കുന്നത്.കേരള പഞ്ചായത്ത് രാജ് ആക്ട് 232(1) വകുപ്പ് പ്രകാരമാണ് പഞ്ചായത്ത് മദ്യശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
SCOLERS
ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഏഴ് ദിവസത്തിനു ള്ളില്‍ കെട്ടിട ഉടമ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. നോട്ടിസ് നല്‍കിയിട്ടും മദ്യശാല പൂട്ടാതിരുന്നതിനെ തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ലോഡുമായെത്തിയ വാഹനം ഇവര്‍ തടഞ്ഞിടുകയും ചെയ്തു.തുടര്‍ന്ന് പോലീസെത്തി സമരക്കാരെ മാറ്റിയ ശേഷമാണ് ലേഡിറക്കിയത്.
stop memmo copy
ജനവാസ മേഖലയായ അഞ്ചിലിപ്പയില്‍ മദ്യശാലയ്ക്കെതിരെ ജനകീയ സമരം നടന്നു വരികയാണ്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമര സമിതിയുടെ നേതൃത്വത്തില്‍ ചിറക്കടവ് പഞ്ചായത്തിലേയ്ക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ വിഷ യം പരിഗണനയ്ക്കായി എടുത്തതോടെ യു ഡി എഫും ,ബി ജെ പിയും മദ്യശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഭരണ പക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുക്കുകയായിരുന്നു.kalayil 22