കരാർ ജോലിക്ക് 18 ശതമാനം ജി. എസ്. ടി. ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തദ്ദേ ശസ്വയം ഭരണ വകുപ്പിലെ കരാറുകാർ ടെൻഡർ നടപടികൾ ബഹിഷ്‌ക്കരിക്കും. മുൻ പ് 2 ശതമാനം അടച്ചിരുന്ന നികുതി ഇപ്പോൾ പതിനെട്ടാക്കിയാണ് വർധിപ്പിച്ചിരിക്കു ന്നത്. ഇതുമൂലം കരാറുകാർക്കുണ്ടാകുന്ന നഷ്ടം നികത്തണമെന്നും കരാർ ജോലികൾ ക്ക് നിലവിലുണ്ടായിരുന്ന കോമ്പൗണ്ടിങ് സമ്പ്രദായം നിലർത്തണമെന്നും എൽ. എസ്. ജി. ഡി കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റി യോഗ ത്തിൽ ആവശ്യപ്പെട്ടു.

സർക്കാർ നിലവിൽ നിശ്ചയിച്ചിരിക്കുന്ന അശാസ്ത്രിയമായ ടാറിങ് സമ്പ്രദായം വേഗ ത്തിൽ ടാറിങ് പൊളിയുന്നതിന് ഇടയാക്കുന്നുണ്ടെന്ന് കാരാറുകാർ ആരോപിക്കുന്നു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്നതിനായിട്ടാണ് പുതിയ ടാറിങ് രീതി തുടരുന്ന തെന്നും ആരോപണമുണ്ട്.ചൊവ്വാഴ്ച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും ബുധനാഴ്ച്ച മുണ്ടക്കയം പഞ്ചായത്തിലും ടെൻഡർ നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി കരാ റുകാർ രംഗത്തെത്തിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ താലൂക്കിലെ മറ്റ് പഞ്ചായത്തുകളിലും റോഡ് നിർമ്മാണ പ്രവർ ത്തനങ്ങളുമായി ബന്ധപ്പെട്ട് ടെൻഡറുകൾ ക്ഷണിക്കും. ഇതും കരാറുകാർ ബഹിഷ്‌ക രിക്കുന്നതോടെ ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണ പ്രവർത്തനം താറുമാറാകും. നിലവിൽ താലുക്കിലെ ഗ്രാമീണ റോഡുകൾ തകർന്ന് കിടക്കുകയുമാണ്. ടാറിങ് ഇള കി വലിയ കുഴികൾ രൂപപപ്പെട്ട നിലയിലാണ് റോഡുകളുടെ നിലവിലത്തെ സ്ഥിതി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നിർമ്മിച്ച റോഡുകൾ ഏതാനം മാസങ്ങൾ കഴിഞ്ഞ പ്പോൾ തന്നെ പൊട്ടിപ്പൊളിഞ്ഞതായി ആരോപണം ഉയർന്നിരുന്നു.

പുതിയ ടാറിങ് രീതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണിതെന്നാണ് കരാറുകാരുടെ ആരോപ ണം. പഞ്ചായത്ത, പൊതുമരാമാത്ത് റോഡുകളുടെ നിർമ്മാണ പ്രവർത്തനം കാലാതാ മസമെടുക്കുകയാണെങ്കിൽ നടവെടിക്കുന്ന യാത്രയനുഭവിക്കാനാണ് നാട്ടുകാരുടെ വി ധി.

കരാർ ജോലിക്ക് നിലവിൽ ഉണ്ടായിരുന്ന കോമ്പൗണ്ടിംഗ് സമ്പ്രദായം നിലനിർത്തുക, കരാറുകാർക്കുള്ള കുടിശ്ശിക തീർത്ത് നൽകുക, ഫണ്ടില്ലാത്ത ജോലിക്ക് ടെൻഡർ വിളിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു. പ്രസിഡന്റ് കെ.എ. സാജിദ്, സെക്രട്ടറി മനോജ് മണിമല, ട്രഷറർ തങ്കച്ചൻ കൂട്ടിക്കൽ, വൈസ് പ്രസിഡന്റ് ഷാജി, ജോയിന്റ് സെക്രട്ടറി അജേഷ് എന്നിവർ പ്രസംഗിച്ചു.