കാഞ്ഞിരപ്പള്ളി:വെറും 67 പൈസ നികുതി കുടിശിഖ, ഇതു പിരിച്ചെടുക്കാന്‍ അ യച്ച അരിയര്‍ ഡിമാന്‍ഡ് നോട്ടീസ് ഫീസ് ഏഴു രൂപ. രണ്ടും കൂടിയുള്ള തുക യായ 7.67 രൂപ നിശ്ചിത തീയതിക്കകം അടച്ചില്ലെങ്കില്‍,സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യും, ഏതെങ്കിലും കാരണവശാല്‍ ജപ്തി പ്രായോഗിമല്ലെങ്കിലോ, മുഴു വന്‍ തുകയ്ക്ക് പര്യാപ്തമല്ലെങ്കിലോ പ്രോസിക്യൂട്ട് ചെയ്യും. splash newകാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ഊര്‍ജ്ജിത നികുതി പരിവിലെ ശുഷ്‌കാന്തി കണ്ട് അന്തം വിട്ടിരിക്കുകയാണ് തമ്പലക്കാട് വണ്ടംപുറം നടുവിലേപറമ്പില്‍ ബിജോ മാത്യൂസ്. tax issue 1
ഗ്രന്ഥശാലാ വരി ഇനത്തിലാണ് 67 പൈസ 2012-13 വര്‍ഷം ബിജോ മാത്യൂസിന് കുടിശിഖയായി പഞ്ചായത്ത് കണ്ടെത്തിയിരിക്കുന്നത്. ബിജോയുടെ വീട് റോഡരു കില്‍ നിന്നും കുറച്ചു ദുരം ഉള്ളിലായതിനാല്‍ പഞ്ചായത്ത് അധികൃതര്‍ റോഡരുകി ലുളള വീട്ടില്‍ നോട്ടീസ് എത്തിച്ചു നല്‍കുകയായിരുന്നു. ഇവര്‍ നോട്ടീസ് ബിജോയ്ക്ക് കൈമാറി. st.joseph pubic school
എല്ലാ വര്‍ഷവും കൃത്യമായി നികുതി അടയ്ക്കുന്ന തനിക്ക് 2012-13 വര്‍ഷത്തെ 67പൈസ കുടിശിഖ തുടര്‍ന്നുവന്ന കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും നികുതി അടച്ച പ്പോള്‍ ഈടാക്കാതെ, ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നതിലെ അപാകതകള്‍ ചൂണ്ടികാട്ടി ബിജോ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ നവംബറിലും പഞ്ചായത്തില്‍ നികുതി അടച്ചിരുന്നതാണെന്ന് ബിജോ പറയുന്നു.splash 1 altra scaning