കാഞ്ഞിരപ്പളളി: ഹൃദയ രോഗത്തെത്തുടര്‍ന്ന് ഹൃദയം മാറ്റി വെക്കാനു ള്ള അനുമോളുടെ കാത്തിരിപ്പ് നീളുന്നു. തൃശ്ശൂരിലെ ആശുപത്രിയില്‍ നിന്നും അനുമോള്‍ക്ക് ചേര്‍ന്ന ഹൃദയവും ശ്വാസ കോശവും ലഭിക്കുമെ ന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ഇവര്‍ ശനിയാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്.SCOLERSഞായറാഴ്ച്ച ശസ്ത്രക്രിയ നട്തുമെന്നാണ് അറിയിച്ചിരുന്നത്. അവയവ ദാതാവിന്റെ ശ്വാസ കോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തു ടര്‍ന്നാണ് ശസ്ത്രക്രിയ മാറ്റിയത്. രണ്ടര വയസിലാണ് അനുമോളുടെ ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്.anu help 1അന്നു മുതല്‍ ചികില്‍സ നടത്തിവന്നെങ്കിലും പിന്നീട് ശ്വാസ കോശത്തെ യും രോഗം തകരാറിലാക്കി. പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്കോടെ വിജയിച്ച അനുമോള്‍ ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം തുടരാന്‍ സാധി ച്ചില്ല. നടകള്‍ കയറാനും അധികം നടക്കാനും കഴിയാത്ത അവസ്ഥയി ലായ അനുമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഹൃദയ വും, ശ്വാസ കോശവും മാറ്റി വയ്ക്കണമെന്ന്് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശി ച്ചു.anu help 2കാഞ്ഞിരപ്പള്ളി മാനിടംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിങ് തൊഴിലാളി ബെന്നി തോമസിന്റെ മകള്‍ അനുമോളുടെ ജീവന്‍ നില നിര്‍ത്തുന്നതിനായി പഞ്ചായത്തു തല ജീവന്‍ രക്ഷാ സമിതി രൂപീകരി ച്ചിരുന്നു. അനുമോള്‍്ക്ക് ചേരുന്ന ഹൃദയം ലഭിക്കുന്നതിനായി പ്രാര്‍ ത്ഥനയോടെ കാത്തിരിക്കുകയാണ് ഈ കടുംബം.