കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ പട്ടി കയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും വേണ്ടി 2017 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 31 വരെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ ലൈനായി സമ ര്‍പ്പിച്ച അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കും. ഇതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീ സില്‍ ഹിയറിംഗ് നടത്തും.അപേക്ഷകര്‍ ഇന്നുമുതല്‍ 18 വരെ പ്രവര്‍ത്തിദിവസങ്ങളി ല്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള സമയത്ത് സ്ഥിരതാമസം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അപേ ക്ഷാനമ്പര്‍, താമസസ്ഥലത്തെ വോട്ടര്‍പട്ടികയില്‍ പേരുള്ള കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം കാഞ്ഞിരപ്പ ള്ളി താലൂക്ക് ഓഫീസിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ഹാജരാകണം.അല്ലാത്തപക്ഷം ഒരു അറിയിപ്പ് ഇല്ലാതെ അപേക്ഷകള്‍ നിരസിക്കുന്നതാണെന്ന് തഹസില്‍ദാര്‍ അറിയി ച്ചു. ഫോണ്‍ 04828202300.