കഞ്ഞിരപ്പള്ളി :  ഹാദിയ കേസില്‍ സര്‍ക്കാര്‍ നിലപാട് പുനഃ പരിശോധിക്കണമെ ന്നും  ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അനുഭവിക്കുന്ന ഹാദിയക് നീതി ലഭ്യ മാക്കണമെന്നും ആവശ്യപ്പെട്ടു ജി.ഐ.ഒ കേരള മുഖ്യമന്ത്രിക്കു നിവേദനം നല്‍കും.

സംസ്ഥാനത്തെ 140 എം.എല്‍.എ മാരുടെയും ഒപ്പുകള്‍ ശേഖരിച്ച്  നല്‍കുന്ന പരിപാ ടിയുടെ ജില്ലാതല ഉദ്ഘാടനം  മുന്‍മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്നും ഒപ്പു ശേഖ രിച്ച് ജി.ഐ.ഒ ജില്ലാ പ്രസിഡണ്ട് തന്‍സീന വൈസ്പ്രസിഡന്റ് ഫൗസിയ സലീം ജില്ലാ സമിതിഅംഗം ഷെഫീന എന്നിവര്‍ നടത്തി.

ഹാദിയ കേസുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം സുപ്രിം കോടതി നടത്തിയ പരാമ ര്‍ശങ്ങള്‍ ഏറെ പ്രതീക്ഷ ജനകമാണ്. ഭരണഘടന ഒരു പൗരന് നല്കുന്ന അവകാശങ്ങ ള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ജില്ലാ പ്രസിഡണ്ട് തന്‍സീന പറഞ്ഞു