ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റം. കോട്ടയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്.

എസിവി ക്യാമറാമാന്‍ അനില്‍ ആലുവ, ന്യൂസ് 18ക്യാമറാമാന്‍ ലിബിന്‍. കെ.ഉമ്മന്‍,ജനം റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് എന്നിവര്‍ക്ക് നേരെയാണ് കൈയ്യറ്റം ഉണ്ടായത്. കോട്ടയത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലിസിനും നേരെ കല്ലെറിഞ്ഞു.തുടര്‍ന്ന് തിരുനക്കരയിലെ ഇകഠഡ ഓഫീസ് അടിച്ച് തകര്‍ത്തു .തടയാന്‍ ശ്രമിച്ച പോലിസിനെ കൈയ്യേറ്റം ചെയ്തതി നെ തു ടര്‍ന്ന് പോലിസ് ലാത്തി വീശി .പീന്നിട് പോലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.