കാളകെട്ടി:  അച്ചാമ്മ മെമ്മോറിയല്‍ എച്ച്എസ്എസും ജെസിഐ പിണ്ണാക്കനാടും റിം സ് ഹോസ്പിറ്റല്‍ ഈരാറ്റുപേട്ടയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്ക ല്‍ ക്യാമ്പ്   പി.സി ജോര്‍ജ് എം എല്‍എ ഉദ്ഘാടനം ചെയ്തു. നാല് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും അനുബന്ധ സ്റ്റാഫിന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട ക്യാമ്പില്‍ 200 പേരോളം പരിശോധനകള്‍ക്ക് വിധേയരായി.

പിടിഎ പ്രസിഡന്റ്  ജോസ് ആന്റണിയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ജിജി തോ മസ്, ബിനോ ജോസഫ് മുളങ്ങാശേരി, സെബാസ്റ്റ്യന്‍ വിളയാനി, ജോമോന്‍ കെ. എം,  മേഴ്സി ജോസഫ്, നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍, ടോമി ഈറ്റത്തോട്ട്, ഏലിയാമ്മ വര്‍ഗീസ്, ബൈജു ജേക്കബ്, രാജേഷ് തോമസ്, തോമസുകുട്ടി കുന്നപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.