പൊന്‍കുന്നത്ത് ഒന്‍മ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ കെട്ടിട ത്തില്‍ നിന്നും വീണ് പരിക്ക്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വീണത്.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി കോട്ടയം തെള്ളകത്തെ മാതാ ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറി യിച്ചു. വിദ്യാര്‍ഥിനി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയതായാണ് പോലീസ് നിഗമനം. അപകട കാരണം എന്താണെന്ന് അറിയില്ലെ ന്നും സ്‌കൂളുമായി ബന്ധപ്പെട്ട് കുട്ടിയ്ക്ക് പ്രശ്‌നങ്ങള്‍ ഇല്ലായിരു ന്നുവെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.മണിമല പോലീസ് അന്വേഷ ണം തുടങ്ങി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങ ള്‍ വ്യക്തമാകുകയുള്ളൂ. വാഴൂര്‍ ഏദന്‍ പബ്ലിക്ക് സ്‌കൂളിലെ ഒമ്പ താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.