ഫിറ്റ്‌നെസ് നഷ്ടപ്പെട്ട് കുട്ടികളുടെ പഠനം മുടങ്ങി.. അംഗൻവാടി നിന്ന് പോകുന്ന സാഹചര്യം ഉണ്ടായപ്പോൾ സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി DYFI ആ ധൗത്യം ഏറ്റെടുത്തു.സുമനസ്സുകളുടെ സഹായത്തോടെ റൂഫിങ്ങ് ചെയ്തും പെയിന്റ് ചെയ്തു നൽകിയും മാതൃകയായി ഡി വൈ എഫ് ഐ മണങ്ങല്ലൂർ യൂണിറ്റ്…
കുഞ്ഞുങ്ങളോടൊപ്പം ആഘോഷപരിപാടികൾ സംഘടിപ്പിച്ചും പായസം വിളമ്പിയും സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി.DYFI കാഞ്ഞിരപ്പള്ളി സൗത്ത് മേഖല പ്രസിഡന്റ്‌ ജസ്റ്റിൻ, സെക്രട്ടറി അയ്യൂബ് ഖാൻ, ബ്ലോക്ക് കമ്മറ്റിയംഗം ഷംനാസ് സലാം, സെക്രട്ടറിയേറ്റ് അംഗം ഷാബിൻ, യൂണിറ്റ് സെക്രട്ടറി നോബിൾ, കമ്മറ്റി അംഗങ്ങൾ ആയ ഷംനാസ് മുഹമ്മദ്‌, നഹാസ്,നെസിൽ, അംഗൻവാടി ടീച്ചർ ശോഭന, റെജി എന്നിവർ നേതൃത്വം നൽകി