


കോടതി വിധിയെ തുടര്‍ന്ന് ഇവരെ വീട്ടില്‍ നിന്നും ഒഴിപ്പിച്ച സംഭവം സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ടേക്ക് ഓഫ് സിനിമയുടെ നിര്‍മ്മാതാവ് ആന്റോ ജോസഫ് ബബിതയെ സഹായിക്കുന്നതിന് തീരുമാനിക്കുന്നത്. ഇക്കാര്യം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീറിനെ അറിയിക്കുകയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ് അന്‍സില്‍, സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുല്‍സലാം എന്നിവരുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപ നല്കാന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ടേക്ക് ഓഫ് സിനിമയുടെ അഭിനേതാക്കളായ കുഞ്ചാക്കോബോബന്, പാര്‍വതി നിര്‍മ്മാതാക്കാളായ ആന്റോ ജോസഫ്, മേഘാ രാജേഷ് ,സംവിധായകന് മഹേഷ് നാരായണന്, എം.എസ് .പ്രസാദ് എന്നിവരാണ് സഹായഹസ്തവുമായെത്തി ബബിതയ്ക്ക് വീട് നിര്‍മ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ കൈമാറിയത്.
ഇതേ സിനിമയില്‍ അഭിനയിച്ച നടന് ഫഹദ് ഫാസില്‍ ബബിതയുടെ മകള്‍ സൈബയുടെ പ്ലസ്ടുവ രെയുള്ള പഠനചിലവുകള്‍ ഏറ്റെടുത്തതായി യോഗസമയത്ത് ആന്റോ ജോസഫിനെ ഫോണില്‍ വിളിച്ചറിയിച്ചതും സഹായഹസ്തത്തിന് ഇരട്ടിബലമായി. ഇത്തരം സംഭവങ്ങള്‍ ഒറ്റപെട്ടതാണെ ങ്കിലും ഇനിയും ഇത് ആവര്‍ത്തിക്കാ തിരിക്കാനുള്ള നടപടിയാണ് സമൂഹത്തില്‍ ഉണ്ടാകേണ്ട തെന്ന് നടന് കുഞ്ചാക്കോ ബോബന് അഭിപ്രായപെട്ടു.
ഡോ.എന്‍ ജയരാജ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീര്‍, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, നൈനാര്‍പള്ളി സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുല്‍സലാം , ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂള്‍ പ്രഥമ അധ്യാപിക ലൗലി ആന്റണി എന്നിവര്‍ സംസാരിച്ചു. കുടുംബ സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്തൃസഹോദരന് നല്കിയ കേസില്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബബിതയെയും മകളെയും ഒറ്റമുറി വീട്ടില്‍ നിന്നും പൊലീസ് ഒഴിപ്പിച്ചത്.ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്നും തിങ്കളാഴ്ച്ച സ്റ്റേ ലഭിച്ചെങ്കിലും ഉത്തരവ് സ്ഥലത്തെത്തിക്കും മുമ്പ് വീട് ഒഴിപ്പിക്കുകയായിരുന്നു. പലകകളും തുണി ഉപയോഗിച്ചും മറച്ച വീട്ടില്‍ വാതിലിലും വൈദ്യുതിയും ഇല്ലെന്നു കൂടാതെ പ്രഥമികാവശ്യങ്ങള്‍ക്കു പോലും സൗകര്യമി ല്ലാതെയായിരുന്നു ഇവരുടെ താമസം.
ഒന്‍പതാം ക്ലാസുകാരിയായ മകള്‍ സൈബയ്ക്ക് ഇരുന്ന പഠിക്കാന്‍ കസേരയോ മേശയോ ഇല്ലാതെ വഴിവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ചിരുന്ന ദയനീയ അവസ്ഥയിലുമാണ് ഇവര്‍ കുടിയൊഴി പ്പിക്കപ്പെട്ടത്. ഇക്കാര്യം കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കുടിയൊഴിപിക്കുവാന് കോടതി ശക്തമായി നിര്‍ദേശിക്കുകയായിരുന്നു.ഗര്‍ഭ പാത്രത്തിലുണ്ടായ മുഴയ്ക്ക് ചികില്‍സയിലായിരുന്നു ബബിത.
വിശ്രമത്തിലായിരുന്ന ബബിതയ്ക്ക് പൊലീസ് എത്തിയിട്ടും എഴുന്നേല്ക്കാന് കഴിയാതെ വന്നതോ ടെ കട്ടിലില്‍ കിടന്ന കിടക്കയോടു കൂടി പൊലീസ് ബബിതയെ എടുത്തു പുറത്തിറക്കി കാഞ്ഞിരപ്പ ള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ക്രൂരവുമായ ദൗത്യം ഏറ്റെടുക്കേണ്ടിവന്ന പൊലീസ് പിന്നീട് ഇവര്‍ക്ക് കൈത്താങ്ങായി മാറി യതും സമൂഹത്തിന് മാതൃകയായി . ഇതിന് നേതൃത്വം നല്കിയ കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ് അന്‍സിലിനെ പൗരാവലിയുടെയും സിനിമാ താരങ്ങളുടെയും വകയായി പ്രത്യേക അഭിനന്ദനവും നല്കി.
ആക്ഷന്‍ ഹീറോ അന്‍സില്‍..
കാഞ്ഞിരപ്പള്ളിയിലെ ഈ സമയത്തെ ഹീറോ കാഞ്ഞിരപ്പള്ളി എസ് ഐ എ.എസ് അന്‍സില്‍ തന്നെയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നായകനായും, കുറെ സമയം വില്ലനായും, വീണ്ടും നായകനായും പൊതുരംഗത്തു നിറഞ്ഞു നില്‍ക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ചുറുചുറുക്കുള്ള യുവാവായ എസ് ഐ. അന്‍സില്‍.
വിധവയായ ബബിതയെയും മകളെയും ഒഴിപ്പിക്കണം എന്ന ഉത്തരവുണ്ടായിട്ടും, അതില്‍ നിന്നും അവരെ ഒഴിവാക്കുവാന്‍ വളരെയധികം പരിശ്രമിച്ചപ്പോള്‍ എസ് ഐ എ.എസ് അന്‍സിലിനു നായകന്റെ പരിവേഷമായിരുന്നു. ഒടുവില്‍ ശനിയാഴ്ച ഒരു മണിക്കുള്ളില്‍ അവരെ ഒഴിപ്പിക്കണം എന്ന മുന്‍സിഫ് കോടതിയുടെ കര്‍ശന ഉത്തരവ് വന്നതോടെ അന്‍സിലിനു മറ്റു മാര്‍ഗങ്ങള്‍ ഇല്ലന്നായി. മനസ്സ് കല്ലാക്കി കൊണ്ട് ഒഴിപ്പിക്കുവാന്‍ എത്തിയ എസ് ഐയോട് തനിക്കു ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് കിട്ടി എന്നും, ഉത്തരവ് ഉടന്‍ എത്തിക്കാം എന്നും വിധവയായ ബബിത കരഞ്ഞുകൊണ്ട് അപേക്ഷിച്ചെങ്കിലും, ഉത്തരവിന്റെ പകര്‍പ്പ് കൈയില്‍ കിട്ടാത്തതിനാല്‍, കിടക്കയില്‍ നിന്നും എണീക്കുവാന്‍ പോലും സാധിക്കാതെ രോഗിയായ വിധവയെ കിടക്കയോടെ പൊക്കിയെടുത്തു വീടിനു പുറത്താക്കി കര്‍ശനമായി കോടതിയുടെ ഉത്തരവ് നടപ്പാക്കിയപ്പോള്‍ എസ് ഐ അന്സിലിന് കുറെ സമയത്തേക്ക് ഒരു വില്ലന്‍ പരിവേഷമായിരുന്നു.
എന്നാല്‍ തന്റെ ഔദ്യോഗിക കടമ പൂര്‍ത്തീകരിച്ച ശേഷം, ബബിതക്കും മകള്‍ക്കും ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ മുന്നിട്ടിറങ്ങിയതോടെ എസ് ഐ അന്‍സില്‍ വീണ്ടും നായക വേഷത്തിലെത്തി.
കാഞ്ഞിരപ്പള്ളിയില്‍ വച്ച് ടേക്ക് ഓഫ് സിനിമയുടെ പ്രവര്‍ത്തകര്‍ ബബിതക്ക് അഞ്ചു ലക്ഷം രൂപ നല്കുന്ന ചടങ്ങിനെത്തിയ സിനിമ താരം കുഞ്ചാക്കോ ബോബന് എസ് ഐ അന്‍സലിനെ പ്രതേകം തോളില്‍ തട്ടി അഭിനന്ദിച്ചപ്പോള്‍ കാണികള്‍ കരഘോഷത്തോടെ സ്വീകരിച്ചത് എസ് ഐ അന്‍സലിന്റെ ജനപ്രീതിയുടെ തെളിവാണ് .