എരുമേലി: വളവില്‍ വെച്ച് എതിരെ വരികയായിരുന്ന സ്വകാര്യ ബസില്‍ ബൈക്ക് ഇ ടിച്ച് അപകടം. എരുമേലിയില്‍ വസ്ത്ര വ്യാപാരിയായ ബൈക്ക് യാത്രികന്‍ കണ്ണങ്കര പറമ്പില്‍ റിയാസ് (32) നെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ വൈകിട്ട് നാലരയോടെ എരുമേലി-കാ ഞ്ഞിരപ്പളളി റോഡില്‍ കാന്താരി വളവിലായിരുന്നു അപകടം.

എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ കുറുവാമൂഴി കാന്താരിവളവില്‍ ബൈക്ക് ബസ്സി ലിടിച്ചു നിയന്ത്രണം തെറ്റി ടാങ്കര്‍ ലോറിയ്ക്കിടയിലേയ്ക്ക് മറിഞ്ഞ ബൈക്ക് യാത്രി കന്‍ റിയാസ് ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് മറിഞ്ഞു വീണെകിലും, ടാങ്കര്‍ ലോറി ഡ്രൈവര്‍ ലോറി ചവിട്ടി നിര്‍ത്തിയതിനാല്‍ റിയാസ് അത്ഭുതകരമായി രക്ഷ പെട്ടു.

അപകടത്തില്‍ കാലിന് ഗുരുതര പരുക്കേറ്റ എരുമേലി കാന്താരിപറമ്പില്‍ റിയാസിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.