കാഞ്ഞിരപ്പള്ളി: ഓട്ടോറിക്ഷാ വാങ്ങുന്നതിനായി സ്വകാര്യ സ്ഥാപനത്തിൽ നിന്നു മെടുത്ത പണം തിരികെയടച്ചിട്ടും വാഹന ഉടമയക്ക് രോഖകൾ കൈമാറാതിനെ ത്തുടർന്ന് സ്ഥാപനത്തിൽ ജനപക്ഷം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി. ചിറക്കടവ് വേലിത്താനത്തുകുന്നേൽ മേഹനന്റെ ഓട്ടോറിക്ഷയുടെ രേഖകളാണ് സർവ്വീസ് ചാർജ് ആവശ്യപ്പെട്ട് ഓഫീസിൽ തടഞ്ഞ് വെച്ചത്.

രണ്ട് മാസം മുൻപ് വാഹനത്തിനായി എടുത്ത വായ്പ മോഹനൻ അടച്ച് തീർത്തിരു ന്നു. തുടർന്ന് എൻ.ഒ.സി അടക്കമുള്ള രേഖകൾ തിരികെ നൽകണമെങ്കിൽ സർവ്വീ സ് ചാർജായി 7000 രൂപ അവശ്യപ്പെടുകയായിരുന്നു. ഇതെ തുടർന്നാണ് ജനപക്ഷ ത്തിന്റെ നേതൃത്തിൽ സ്ഥാപനം ഉപരോധിച്ചതെന്ന് ജനപക്ഷം ഭാരവാഹികൾ പറഞ്ഞു. മാർവാഡി തമിഴ് പലിശ സംഘങ്ങളുടെ പുതിയ മുഖമാണ് ഇപ്പോഴത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങൾ.

കൊള്ള പലിശ ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരി ക്കാർ സർക്കാർ തയ്യാറാകണമെന്നും ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച യുവജനപക്ഷം സംസ്ഥാന കൺവീനർ ആന്റണി മാർട്ടിൻ പറഞ്ഞു. ഒരു മണിക്കൂ ർ നീണ്ട നിന്ന് ഉപരോധത്തെത്തുടർന്ന് ഹെഡ് ഓഫീസിൽ നിന്നും വാഹനത്തി ന്റെ  രേഖകൾ തിരികെയെത്തിച്ച് വാഹനയുടമയക്ക് നൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.

റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ, ഷെഫീക് രാജ, ജിമ്മി കുന്നത്തുപുരയി ടം, ജോജി പേഴത്തുവയലിൽ, പ്രദീഷ് പന്തിരുവേലിൽ, രാജൻ പുത്തൻവീട്ടിൽ, അശ്വിൻ സിബി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.