ദേശീയപാതയോരത്ത് പാകിയ ടൈലുകള്‍ നശിപ്പിച്ച് കൊണ്ട് സ്വകാര്യ കമ്പനി കേബിള്‍ കുഴികുത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്.cable kuzhy 1
കാഞ്ഞിരപ്പള്ളി:ദേശീയപാതയോരത്ത് പാകിയ ടൈലുകള്‍ നശിപ്പിച്ച് കൊണ്ട് സ്വകാര്യ കമ്പനി കേബിള്‍ കുഴികുത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്.കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്ത് ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തായി ദേശീയപാതയോരത്ത് നടത്തുന്ന കേബിള്‍ കുഴിയെടുപ്പിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.cable kuzhy 3
ടൈലുകള്‍ നശിപ്പിച്ചു കൊണ്ട് ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് തടഞ്ഞ പ്രതിഷേധക്കാര്‍ ഇവിടെ ടൈലു കള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. അവധി ദിവസം നിര്‍മ്മാണം നടത്തിയത് ദേശീയ പാത വിഭാഗത്തി ന്റെ അനുമതിയില്ലാതെയാണന്നും ഇവര്‍ പറഞ്ഞു.cable kuzhy
തുടര്‍ന്ന് കരാറു സ്ഥലത്തെത്തി  കേടായ ടൈലുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാം എന്ന് ഉറപ്പു നല്‍കി. ഇതോ ടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.