സ്വകാര്യ ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് കുഴിയും വെള്ളക്കെട്ടുമായി കിടന്നി ട്ടും നടപടിയെടുക്കാതെ അധികൃതര്‍.
കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് കുഴിയും വെള്ളക്കെ ട്ടുമായി കിടന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍. സ്റ്റാന്‍ഡിന്റെ നടു വിലായി വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമെത്തിയ തോടെ കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. യാത്രക്കാരുടെ ദേഹ ത്ത് വെള്ളം തെറിക്കുന്നതും പതിവാണ്. ബസ് ഇറങ്ങിവരുന്ന ഭാഗം കുഴിയും മെറ്റല്‍ ഇളകിയ നിലയിലുമാണ്.കഴിഞ്ഞ ദിവസം ബസ് ഇറങ്ങി വരവെ റോഡില്‍ നിന്നും കല്ല് തെറിച്ച് സമീപത്തെ കടയുടെ ചില്ല് പൊട്ടിയിരുന്നു. ഇവിടെ ചെരുപ്പ് തുന്നാന്‍ ഇരിക്കുന്ന വയോധികന് കല്ല് വരുന്നത് കണ്ട് ഒഴിഞ്ഞ് മാറിയില്ലായി രുന്നെങ്കില്‍ അപകടമുണ്ടാകുമായിരുന്നെന്ന് വ്യാപാരികള്‍ പറഞ്ഞു.
കടയിലേക്ക് വെള്ളമടിച്ച് കയരുന്നതും പതിവാണ്. സ്റ്റാന്‍ഡിലെ വലിയ കുഴികള്‍ മുമ്പ് ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ മക്ക് ഇട്ട് നിരത്തിയിരുന്നു. ശക്തമായ മഴയെത്തിയതോടെ ഇവിടെ കുഴികള്‍ വീണ്ടും രൂപപ്പെടുകയായിരുന്നു.
മഴയെത്തിക്കഴിഞ്ഞാല് സ്റ്റാന്‍ഡിനുള്ളില്‍ യാത്രക്കാര്‍ക്ക് നനഞ്ഞ് നില് ക്കുകയേ നിവൃത്തിയുള്ളു. മുണ്ടക്കയം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവ ര്‍ ബസ് കാത്ത് നില്‍ക്കുന്നത് ബസ് കയറിവരുന്ന ഭാഗത്താണ്. ഇത് അപ കടത്തിന് വഴിയൊരുക്കുമെന്ന ആരോപണവുമുണ്ട്. സ്റ്റാന്‍ഡിനുള്ളില്‍ ആകെയുള്ളത് രണ്ട് കാത്തിരുപ്പ് കേന്ദ്രങ്ങള്‍. ഇവയാണെങ്കിലും വൃത്തി ഹീനമായ അവസ്ഥയിലുമാണ്.സമീപത്തുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിച്ച് വേണം യാത്രക്കാര്‍ക്ക് ഇവിടെയിരിക്കാന്‍. മലിനജലമൊഴുകുന്നതിനാല് സ്റ്റാന്‍ ഡിനുള്ളിലുടെ യാത്രക്കാര്‍ക്ക് നടക്കുവാനും ബുദ്ധിമുട്ടാണ്. എം.എല്‍. എ ഫണ്ടില്‍ നിന്നും ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് 90 ലക്ഷം രൂപ അനുവധിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടിപടികള്‍ നടന്ന് വരുന്നതേ യുള്ളു. രണ്ട് മാസമെങ്കിലും എടുംക്കും പണി പൂര്‍ത്തിയാക്കുവാന്‍.