എരുമേലി : സ്പിരിറ്റ് കടത്തിയ കേസില്‍ പിടിക്കപ്പെട്ട രണ്ട് പേര്‍ അനധികൃത മായി വിദേശ മദ്യ വില്‍പന നടത്തിയതിന് പോലിസിന്റ്റെ പിടിയിലായി. ഇന്നലെ ഗാന്ധിജ യന്തി ദിനത്തില്‍ മദ്യ നിരോധനം മറയാക്കി അമിത വില ഈടാക്കി മദ്യം വില്‍ക്കു മ്പോഴാണ് 30ലിറ്റര്‍ മദ്യവുമായി പിടിയിലായത്. മണിമല നെല്ലിത്താനം മധു (49), വടക്കേമുറിയില്‍ അനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ രണ്ട് ആഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മണിമല സിഐ റ്റി ഡി സുനില്‍ കുമാറിന്റ്റെ നേതൃത്വത്തില്‍ എസ്‌ഐ മണിക്കുട്ടന്‍, എഎസ്‌ഐ ഹനീഫ, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ മുഹമ്മദ് ഭൂട്ടോ, അഭിലാഷ്, സുധന്‍, സതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് നെല്ലിത്താനത്ത് നിന്നും പ്രതികളെ പിടികൂടിയത്.