എരുമേലി : നാല് ദിവസങ്ങൾ കൂടി കഴിയുമ്പോൾ സ്കൂളുകൾ ശബ്ദമു ഖരിതമാകും. രക്ഷിതാക്കളേക്കാൾ ആധിയാണ് ഇപ്പോൾ സ്കൂൾ അധി കൃതർക്ക്. മഴ നേരത്തെ സ്കൂൾ കയറിയതിനാൽ ഒരുക്കങ്ങൾ പൂർത്തി യാക്കാൻ ഓടിപ്പിടിച്ചാണ് പണികൾ. എരുമേലി പഞ്ചായത്തിൽ പഞ്ചാ യത്ത് തല പ്രവേശനോത്സവം നെടുംകാവ് വയൽ ഗവ.എൽ പി സ്കൂ ളിലാണ്.
ഇവിടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പെയിൻറ്റ് ചെയ്ത് മനോഹരമാക്കി കൊണ്ടിരിക്കുകയാണ് സ്കൂളുകളെല്ലാം. ചോരുന്ന മേൽക്കൂരകൾ ഇത്തവണ ഒരു  സ്കൂളിലും കാണരുതെന്നാണ് സർക്കാ രിൻറ്റെ നിർദേശം. പഴക്കം ചെന്ന മേൽക്കൂരകൾ മാറ്റി സുരക്ഷിതമാക്കി കൊണ്ടിരിക്കുകയാണ് സ്കൂളുകളിൽ. പഴകിയ ബെഞ്ചും ഡസ്കുമൊ ക്കെ മാറ്റി പുതിയത് ഇടണം. മാത്രമല്ല ഹൈടെക് ആയിരിക്കണം ക്ലാസ് മുറികൾ. ആദ്യ ദിനം മുതലെ ഉച്ച ഭക്ഷണം നൽകണം.
പഴകിയ ധാന്യങ്ങൾ പാടില്ല. പച്ചക്കറികൾ വിഷരഹിതമായിരിക്കണം. ജൈവ വളം ഉപയോഗിച്ച് സ്കൂളിൽ നിന്ന് തന്നെ പച്ചക്കറികൾ കൃഷി ചെയ്യണം. ഇതിനായി പതിനായിരം രൂപ വരെ കൃഷി വകുപ്പ് നൽകും. പത്ത് സെൻറ്റ് സ്ഥലമെങ്കിലും അടുക്കള തോട്ടത്തിനായി നീക്കിവെക്ക ണം. ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുമായി ചേർന്നും കൃഷി നട ത്താം. സ്കൂൾ പാചകശാലകൾ എൽപിജി സംവിധാനത്തിലായിരി ക്കണം.ഹോർട്ടി കോർപ്പ് വഴി പച്ചക്കറി വാങ്ങണം. അരി നൽകുന്നത് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നാണ്.
പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്. സർക്കാർ സ്കൂളു കളിൽ കൈത്തറി വസ്ത്രങ്ങൾ ആയിരിക്കണം യൂണിഫോം ആയി നൽകേണ്ടത്. തുണികൾ എത്തിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സൗജന്യ മാണ്. ഒരു തരത്തിലുമുളള ഫീസുകൾ ഈടാക്കരുത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ മലയാള ഭാഷാ പഠനം ഇത്തവണ നിർബന്ധമാണ്. ഇതി നെല്ലാമായി പ്രധാന അധ്യാപകരെല്ലാം ഇപ്പോൾ  നെട്ടോട്ടത്തിലാണ്. യൂണിഫോം വാങ്ങാനും പുസ്തകങ്ങൾ ഉറപ്പാക്കാനും സ്കൂൾ മോടി പിടിപ്പിക്കാനും കുട്ടികളുടെ എണ്ണം വർധിപ്പിക്കാനും പ്രധാന അധ്യാ പകർ ഇടപെട്ടേ മതിയാകൂ.
കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ ഫിറ്റ്നെസ് നേടിയതായിരി ക്ക ണം. പോലിസും മോട്ടോർ വാഹനവകുപ്പും നൽകുന്ന പരിശീലനം പൂർത്തിയാക്കിയ ഡ്രൈവർമാരാണെന്ന് സ്കൂൾ അധികൃതർ ഉറപ്പാ ക്കണം.  വിദ്യാർത്ഥിയും അധ്യാപകനും ഓരോ മഴക്കുഴി നിർമിക്കണം. ഓരോ വൃക്ഷതൈയ്യും നട്ടുപിടിപ്പിച്ച് വളർത്തണം.
ഇങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ടത്. ഇനിയുളള കുറഞ്ഞ ദിവസത്തിനുളളിൽ എല്ലാം സാധ്യമാക്കാൻ തിരക്കിൽ മുങ്ങിയിരിക്കുകയാണ് സ്കൂളുകൾ.mery queens may