കാഞ്ഞിരപ്പള്ളി: കോടതി വിധിയെ തുടര്‍ന്ന് വീട്ടില്‍ നിന്നു ഇറങ്ങേണ്ടി വന്ന ഒന്‍പതാം ക്്‌ളാ സുകാരി കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ ബബിതയുടെ മകള്‍ സൈബയുടെ പുസ്തകങ്ങ ള്‍ കോടതിയില്‍ നിന്നും തിരിച്ചു കിട്ടി. വീട്ടിലെ സാധനങ്ങള്‍ക്കൊപ്പം സൈബയുടെ പുസ്തകങ്ങ ളും ബുക്കുകളും കോടതിയില്‍ നിന്ന് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കോടതയിലേക്ക് മാറ്റി യിരുന്നു.  ഇന്നലെ അഡ്വ.പ്രദീപ് കുമാര്‍ മുഖേന സൈബയുടെ അമ്മ ബബിത നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി പുസ്തകങ്ങള്‍ തിരികെ കൊടുത്തത്.
babitha help 778
കോടതിയില്‍ നിന്നും തിരികെ ലഭിച്ച പുസ്തകങ്ങളും സ്‌കൂള്‍ ബാഗും അഡ്വ.പ്രദീപ് കുമാര്‍, കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ്.അന്‍സില്‍ എന്നിവര്‍ ആശുപത്രിയിലെത്തി സൈബയ്ക്ക് കൈമാറി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒന്‍പതാം ക്‌ളാസില്‍ പഠിക്കുന്ന സൈബയ്ക്ക് 28, 29, 30 തീയതികളില്‍ പരീക്ഷയുണ്ട്.babitha help 5
mes add new
കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പൂതക്കുഴി തൈപ്പ റമ്പില്‍ ബബിത ഷാനവാസ് മകള്‍ സൈബ ഷാനവാസ് എന്നിവരെ താമസരിച്ചിരുന്ന ഒറ്റമുറി വീ ട്ടില്‍ നിന്നും പൊലീസ് ഒഴിപ്പിച്ചത്. .കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസ ഹോദരന്‍ നല്‍കിയ കേസിലാണ് ഉത്തരുണ്ടായത്. ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്നും തിങ്കളാഴ്ച്ച സ്റ്റേ ലഭിച്ചെങ്കിലും ഉത്തരവ് സ്ഥലത്തെത്തിക്കും മുമ്പ് വീടൊഴുപ്പിച്ചു.lady 1
ഗര്‍ഭ പാത്രത്തിലുണ്ടായ മുഴയ്ക്ക് ചികില്‍സിയിലാണ് ബബിത. വിശ്രമത്തിലായിരുന്ന ബബി തയ്ക്ക് പൊലീസ് എത്തിയിട്ടും എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നതോടെ കട്ടിലില്‍ കിടന്ന കിടക്കയോടു കൂടി പൊലീസ് ബബിതയെ എടുത്തു പുറത്തിറക്കി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബബിതയെ ഗൈനക്കോളജി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു ചികില്‍സ നല്‍കി വരുകയാണ്.splash 1