കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റായി കാഞ്ഞിര പ്പള്ളി രൂപതയിലെ കപ്പാട് ഇടവകാംഗമായ സെലിന്‍ സിജോ മുണ്ടമറ്റത്തിനെ തെര ഞ്ഞെടുത്തു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി വര്‍ഷത്തില്‍ സംഘടനയുടെ പ്രവര്‍ത്തനപരിധി ഇന്ത്യയ്ക്കു പുറത്തും സഭാംഗങ്ങളുള്ള എല്ലാ പ്രദേശങ്ങളിലേ ക്കും വ്യാപിപ്പിക്കാനുള്ള സീറോമലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരമാണ് ഗ്ലോബല്‍ സമിതി തെരഞ്ഞെടുപ്പു നടന്നത്.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കാത്തലിക് ഫെഡ റേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, വനിതാ കോണ്‍ഗ്രസ്-എം ജില്ലാ ജനറല്‍ സെക്ര ട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന സെലിന്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ മെംബറുമാണ്. ഭര്‍ത്താവ് സിജോ തോമസ്. മക്കള്‍: സിബിന്‍, സ്റ്റീനാ, സോനാ.