കാഞ്ഞിരപ്പള്ളി: സുഹറയ്ക്കും മക്കൾക്കും വീടൊരുക്കുവാൻ കൈത്താങ്ങുമായി എ.കെ.ജെ.എം സ്‌കൂളിലെ വിദ്യാർത്ഥികളിലെത്തി. പഞ്ചായത്തിലെ പത്താം വാർ ഡിൽ പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലൂടെ നിർമിച്ച് നൽകുന്നത്. വീട് നിർമാ ണം നടത്തേണ്ട സ്ഥലത്തെ മൺകൂനകൾ നീക്കം ചെയ്യുന്നതിനും വീട് നിർമാണത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനുമായിട്ടാണ് വിദ്യാർത്ഥികളെത്തിയത്. പ ഞ്ചായത്തിൽ നിന്നും 2.50 ലക്ഷം രൂപയാണ് വീട് നിർമാണത്തിനായി നൽകുന്നത്. വാഹന സൗകര്യമില്ലാത്തതിനാൽ വീടു നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കുത്ത് കയറ്റിത്തിലേക്ക് ചുമന്ന് കയറ്റുകയും ചെയ്യണം.നിരാംലബരായ തൈപ്പറമ്പിൽ സുഹറയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബം സുഹറയ്ക്ക് ലഭിക്കുന്ന തുഛ വരുമാനത്തിലാണ് കഴിയുന്നത്. വീട് നിർമാണത്തിനു ള്ള മറ്റ് ചിലവുകൾ താങ്ങുവാൻ തങ്ങൾക്ക് കഴിവില്ലെന്ന് പ്രസിഡന്റ് ഷക്കീല നസീ റിനെ അറിയച്ചു. നിലവിൽ പഞ്ചായത്തിലെ 18ാം വാർഡ് എ.കെ.ജെ.എം സ്‌കൂളി ന്റെ ദത്തുഗ്രാമമാണ്. വാർഡംഗം റിജോ വാളാന്താറ ഇക്കാര്യം എൻ.എസ്.എസ് യുണിറ്റിനെ അറിയിക്കുകയും വീട് നിർമാണത്തിനാവിശ്യമായ ജോലികൾ വിദ്യാർ ത്ഥികൾ ഏറ്റെടുക്കുകയുമായിരുന്നു.ഓണാവധിയാരംഭിച്ചിട്ടും പ്രിൻസിപ്പൽ സാൽവിൻ അഗസ്റ്റിൻ എസ്.ജെയുടെ നേതൃ ത്വത്തിൽ അൻപതളം എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളെത്തിയാണ് ശ നിയാഴ്ച്ച വീട് നിർമ്മാണത്തിന് ആവശ്യമായ ജോലികൾ ആരംഭിച്ചത്. പ്രവർത്തന ങ്ങളുടെ നിർമ്മാണോദ്ഘാടനം പ്രസിഡന്റ് ഷക്കീല നസീറും, പ്രിൻസിപ്പാൽ ഫാ. സാൽവിൻ എസ്.ജെയും ചേർന്ന് നിർവഹിച്ചു.വാർഡംഗം റിജോ വാളാന്തറ, എൻ.എസ്.എസ് ഓഫീസർ ജോജോ ജോസഫ്, ബിനു ജോസഫ്, സഞ്ചു ജോൺ, എൻ.എസ്.എസ് ക്യാപടൻ വിപിൻ റോയി എന്നിവർ നേ തൃത്വം നൽകി. എ.കെ.ജെ.എം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നട ത്തിയ നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാചനം പഞ്ചായത്ത് പ്രസിഡന്റ് ഷ ക്കീല നസീറും, പ്രിൻസിപ്പാൽ ഫാ. സാൽവിൻ എസ്.ജെയും ചേർന്ന് നിർവഹിക്കുന്നു.