പാറത്തോട്: ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പാറ ത്തോട് പഞ്ചായത്തിന്റെ ‘സീറോ വേസ്റ്റ്’ പദ്ധതിയുടെ ഭാഗമായി പാതയോരങ്ങള്‍ മനോഹരമാക്കി ഗാന്ധിജയന്തി ആഘോഷം നടത്തി. പാറത്തോട് പള്ളിപ്പടി മുതല്‍ ഇടക്കുന്നം മേരിമാതാ സ്‌കൂള്‍ വരെയുള്ള റോഡിന്റെ രണ്ടു കിലോമീറ്ററോളം ദൂരം വൃത്തിയാക്കി ചെടികള്‍ വച്ചുപിടിപ്പിച്ച് സംരക്ഷണവേലികളും സ്ഥാപിച്ചു.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സാജന്‍ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ഹനീഫ, പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്തംഗം സോഫി ജോ സഫ്, പഞ്ചായത്ത് മെംബര്‍മാരായ എന്‍.ജെ. കുര്യാക്കോസ്, റസീന മുഹമ്മദ്കുഞ്ഞ്, വര്‍ഗീസ് കൊച്ചുകുന്നേല്‍, ഷേര്‍ളി തോമസ്, സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസി ഡന്റ് സഖറിയ ഞാവള്ളില്‍, കാഞ്ഞിരപ്പള്ളി ട്രെയിനിംഗ് എസ്‌ഐ ഷിഹാബ് കെ. കാസിം, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനറ്റ്, ഷാബോച്ചന്‍ മുളങ്ങാശേരില്‍, മഞ്ജു മേരി ചെറിയാന്‍, സെബാസ്റ്റ്യന്‍ കൊല്ലക്കൊന്പില്‍, ഷിബു മാത്യു, ജോഫി കൈപ്പന്‍പ്ലാക്കല്‍, ജോസ് തെരുവന്‍കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.