കാഞ്ഞിരപ്പള്ളി : ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ICAI) നടത്തിയ സി.പി.റ്റി.  ദേശീയ പരീക്ഷയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌ കൂളിലെ ജെന്‍സണ്‍ ജോയി കേരളത്തില്‍ നിന്നും 94% മാര്‍ക്കോടെ ഒന്നാമതായി. ഹ യര്‍ സെക്കന്‍ഡറിക്ക് ശേഷം ഇഅ ക്ക് ചേരാനുള്ള യോഗ്യതാപരീക്ഷ ഇന്ത്യയില്‍ 372 സെന്ററുകളിലാണ് നടന്നത്.

ഏകദേശം ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ പരീക്ഷയില്‍ പങ്കെടുത്തു. ജെന്‍സ നെ കൂടാതെ സെന്റ് ആന്റണീസിലെ പതിനൊന്നു വിദ്യാര്‍ത്ഥികള്‍ക്കു കൂടി യോഗ്യത നേടാന്‍ സാധിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവരെ പരിശീലിപ്പി ച്ച അദ്ധ്യാപകരെയും പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ അഭിനന്ദി ച്ചു.