സി.പി.എം മുന്‍ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ടി.പ്രസാദിനെ സി.പി.എം ല്‍ നിന്നും പുറത്താക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ പി.സി.ജോര്‍ജിനെ സഹായിച്ചെ ന്നപേരില്‍ സെക്രട്ടറി സ്ഥാനം തെറിച്ചിരുന്നു.

ഇതിനിടയില്‍ മദ്യപാനികളെ പ്രോത്സാ ഹിപ്പിക്കുന്ന തരത്തില്‍ വ്യാപാര സ്ഥാപനം തുടങ്ങിയത് പാര്‍ട്ടി ചോദ്യം ചെയ്തത് പ്രസാദ് അംഗീകരിച്ചില്ല. 
ഇതേ തുടര്‍ന്ന് പുറത്താക്കലിനു ഒരു വിഭാഗം ശ്രമം നടത്തിയെങ്കിലും ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ ഇടപെടലിനെ തുടര്‍ന്നു ജില്ല കമ്മറ്റി വിഷയം ചര്‍ച്ചക്ക് എടു ത്തിരുന്നില്ല. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജില്ല കമ്മറ്റി ച ര്‍ച്ച ചെയ്യുകയും പ്രസാദിന്റെ പാര്‍ട്ടി അംഗത്വം റദ്ദു ചെയ്യുകയുമായിരുന്നു.