കാഞ്ഞിരപ്പള്ളി:നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ തോല്‍വിയെ തുടര്‍ന്ന് സിപിഎമ്മിലുണ്ടായ അച്ചടക്ക നടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി മുന്‍ ഏരിയ സെക്രട്ടറി അടക്കം രണ്ടുപേരെ തരം താഴ്ത്തി. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന ടി.പ്രസാദ്, ഏരിയ കമ്മിറ്റിയംഗം ടി.പി.തൊമ്മി എന്നിവരെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. അച്ചടക്ക നടപടിയുടെ ആദ്യപടിയായി ടി.പ്രസാദിനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും നേരത്തെ നീക്കിയിരുന്നു.

പകരം മുതിര്‍ന്ന അംഗം പി.എന്‍.പ്രഭാകരന് ഏരിയ സെക്രട്ടറി സ്ഥാനം നല്‍കുകയും ചെയ്തിരുന്നു. ടി. പ്രസാദിനെ മുണ്ടക്കയം ലോക്കല്‍ കമ്മറ്റി യിലേക്കും, ടി.പി തൊമ്മിയെ എരുമേലി ലോക്കല്‍ കമ്മറ്റിയിലേയ്ക്കുമാണ് തരംതാഴ്ത്തിയത് .ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്റെയും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസി ന്റെയും സാന്നിദ്ധ്യത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഏരിയ കമ്മറ്റിയിലാണ് ഇരുവ ര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

പൂഞ്ഞാറിലെ സ്ഥാനാര്‍ഥിയുടെ പരാജയത്തെപ്പറ്റി അന്വേഷിച്ച ബേബി ജോണ്‍ കമ്മീ ഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏരിയ നേതാക്കള്‍ക്കെതിരെയുള്ള നടപടി . നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തില്‍ രണ്ട് ജില്ലാ സെക്രട്ടറിയേ റ്റംഗങ്ങള്‍ക്കെതിരെ സി.പിഎം. നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു.
splash new
ഇവരെ ഏരികമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തത്. കാഞ്ഞിരപ്പള്ളി യ്‌ക്കൊപ്പം ,പൂഞ്ഞാര്‍ ഏരിയ സെക്രട്ടറിയെയും അന്ന് തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.സംഘടന നടപടി പാര്‍ട്ടിയില്‍ കടുത്ത ചേരിതിരിവിനാണ് വഴിവെച്ചി രിക്കുന്നത്.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് അന്വേഷിച്ച ബേബിജോണ്‍ കമ്മീഷന്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയകഷികളുമായി കൂട്ട്‌ കെട്ടുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷിച്ച എ.ടിജോസഫ്, സി.ജെജോസഫ കമ്മീഷ നുകളുടെ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ അഞ്ച് ഏരിയകമ്മിറ്റി അംഗങ്ങളെ തരം താഴ്ത്തിയതിനു പിന്നാലെയാണ ്പുതിയഏരിയസെക്രട്ടറിയായി കുര്യാക്കോ സ് ജോസഫിന ്ചുമതലനല്‍കിയത്. st.joseph pubic school
തിരഞ്ഞെടുപ്പ ്പരാജയത്തിന്റെ പേരില്‍ നടപടിയുണ്ടായ ഏരിയസെക്രട്ടറി കെ. ആര്‍.ശശിധരന്‍, ടിമുരളീധരന്‍ എന്നിവരെ തിടനാട ലോക്കല്‍ കമ്മിറ്റിയിലേയ്ക്കും എം.ഡിദേവസ്യായെ പൂഞ്ഞാര്‍ തെക്കേക്കര ലോക്കല്‍ കമ്മിറ്റിയിലേയക്കും തരം താഴ്ത്തി. നഗരസഭാതിരഞ്ഞെടുപ്പില്‍ വര്‍ഗീയകക്ഷികളുമായി കൂട്ടുകെട്ടുണ്ടാ ക്കിയെന്ന പരാതിയില്‍ ഏരിയകമ്മിറ്റ ിഅംഗങ്ങളായ ഇ.നവാസ്, കെ.ഐ നൗഷാദ് എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേയ്ക്കും ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന നഗരസഭാധ്യക്ഷന്‍ ടി.എംറെഷീദിനെ ബ്രാഞ്ച്കമ്മിറ്റിയിലേയ്ക്കും തരം താഴ്ത്തി.

ജില്ലാ കമ്മിറ്റിയംഗം വി.എ ന്‍ശശിധരനെ നേരത്തെ ഏരിയകമ്മിറ്റിയിലേയ്ക്ക ്തരം താഴ്ത്തിയിരുന്നു. വി.എന്‍ശശിധരന്‍, കെ.ആര്‍ശശിധരന്‍ എന്നിവരെ പാര്‍ട്ടി ശാസിക്കുകയും ചെയ്തു.splash 1