പാറത്തോട്: സിപിഎം പാറത്തോട് ലോക്കല്‍ സമ്മേളനം 14 മുതല്‍ 16 വരെ ഇടക്കു ന്നത്തു നടക്കും. പാറത്തോട് ലോക്കലിലെ 19 ബ്രാഞ്ച് സമ്മേളനം പൂര്‍ത്തീകരിച്ചു. 14 ന് വിവിധ ബ്രാഞ്ചുകളില്‍ നിന്നു പതാക, കൊടിമരം, ദീപശിഖ ജാഥകള്‍ നടക്കും. 15ന് പ്രതിനിധി സമ്മേളനം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. 16ന് രാവിലെ 10ന് എസ്സി, എസ്ടി കുടുംബ സംഗമം, വൈകുന്നേരം നാലിന് റെഡ് വാളണ്ടിയേഴ്സ് മാര്‍ച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനം ഇരവിപു രം എംഎല്‍എ എം. നൗഷാദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള.

സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. യോഗം ലോക്ക ല്‍ സെക്രട്ടറി പി.ഐ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി. ഷാനവാസ്, പി.കെ. കരു ണാകരന്‍പിള്ള, പി.ഐ. ഷുക്കൂര്‍, വി.എം. ഷാജഹാന്‍, റസീന മുഹമ്മദ് കുഞ്ഞ് – രക്ഷാധികാരികള്‍, മാര്‍ട്ടിന്‍ തോമസ് – ചെയര്‍മാന്‍, ടി.ആര്‍. രവിചന്ദ്രന്‍ – സെക്രട്ടറി, സജീവ് വി.വി. – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.